SignIn
Kerala Kaumudi Online
Saturday, 27 April 2024 10.28 AM IST

അഫ്ഗാൻ പ്രശ്നം ; യു.എസ്. തോൽവിയും പാക് ജയവും

taliban

അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ സമഗ്രമായ തോല്‌വി ഭാരതത്തെ എങ്ങനെ ബാധിക്കുമെന്നുള്ളതു ഒരു വലിയ ചോദ്യമാണ്. ഇപ്പോൾ കാബൂൾ പിടിച്ചടക്കിയ അഫ്ഗാൻ താലിബാനും അവരുടെ സ്‌പോൺസർമാരായ പാകിസ്ഥാനികളും ആഹ്ളാദിക്കുകയാണ്. പാക്കിസ്ഥാന് ഇപ്പോൾ 'തന്ത്രപരമായ ആഴം' ലഭിച്ചിരിക്കുന്നു; അവർ തങ്ങളുടെ മതയോദ്ധാക്കളെ (താലിബാൻ അധികവും ഐ.എസ്‌.ഐയും പാക് ഭടന്മാരുമാണ്) ഇന്ത്യയിലേക്ക് തിരിച്ചുവിടും.

യു.എസ് ഒരു കുഞ്ഞിനെപ്പോലെയാണ് പ്രവർത്തിക്കുന്നത്. അത് തിളങ്ങുന്ന പുതിയ കളിപ്പാട്ടത്തെ കാണുന്നു, അതിനൊപ്പം ധാരാളം സമയം ചെലവഴിക്കുന്നു, തുടർന്ന് മടുക്കുമ്പോൾ അതിനെ ഉപേക്ഷിക്കുന്നു. അതാണ് അഫ്ഗാനിസ്ഥാനിൽ സംഭവിച്ചത്. ഇതേ ധൃതരാഷ്ട്ര ആലിംഗനത്തിൽ നിന്ന് വിയറ്റ്നാം 40 വർഷം കൊണ്ടാണ് രക്ഷപെട്ടത്. അതിൽ നിന്ന് പഠിക്കാൻ ഇന്ത്യക്ക് ഒരു പാഠമുണ്ട്: അമേരിക്കൻ ശ്രദ്ധയെയും സൗഹൃദത്തെയും ആശ്രയിക്കരുത്. കിസിഞ്ചർ ഒരിക്കൽ പറഞ്ഞു, 'അമേരിക്കയുടെ ശത്രുവായിരിക്കുന്നത് അപകടകരമാണ്, പക്ഷേ അമേരിക്കയുടെ ചങ്ങാതിയാകുന്നത് മാരകമാണ് . ' അതുകൊണ്ടാണ് ഇന്ത്യ യു.എസുമായുള്ള അടുത്ത ബന്ധത്തെ പണ്ടേ സംശയിക്കുന്നത്. എന്നിരുന്നാലും, ക്വാഡ് ( Quadrilateral Security Dialogue )​ പ്രയോജനകരമാണെന്ന ആശയത്തിലേക്ക് ഇന്ത്യ എത്തിയിരിക്കുന്നു.

2001 ൽ കുണ്ടുസ് ഉപരോധം

യു.എസ് ഡീപ് സ്റ്റേറ്റ് അവ്യക്തമായ കാരണങ്ങളാൽ പാകിസ്ഥാനിൽ ആകൃഷ്ടരായി എന്നതാണ് യഥാർത്ഥ പ്രശ്നം. 1947 ന് ശേഷം ബ്രിട്ടീഷുകാരുടെ പഴയ 'ഗ്രേറ്റ് ഗെയിം' യു.എസ് ഏറ്റെടുത്തു. മദ്ധ്യേഷ്യൻ ധാതുസമ്പത്ത്, പ്രത്യേകിച്ച് എണ്ണ, സ്വന്തമാക്കാൻ ആഗ്രഹിച്ചു. ഇത് കാരണം പാകിസ്ഥാനെ തന്ത്രപ്രധാനമായി കാണുകയും പഴയ CENTO ൽ സഖ്യകക്ഷിയാക്കുകയും ചെയ്തു.

നിർഭാഗ്യവശാൽ, തങ്ങളുടെ ഭീകരപ്രവർത്തനത്തിനായി പാക്കിസ്ഥാൻ അമേരിക്കയെ ഉപയോഗിക്കുകയായിരുന്നു. ബ്രിഗേഡിയർ ജനറൽ എസ്.കെ മാലിക് എഴുതിയ പാകിസ്ഥാന്റെ യുദ്ധമാന്വൽ ആയ,​ 'ഖുറാനിക് കൺസെപ്‌ട് ഓഫ് വാർ' ഭീകരതയ്‌ക്ക് നൽകുന്ന നിർവചനം ഇങ്ങനെയാണ് : 'ഭീകരത ശത്രുവിനെ തോല്പിക്കാനുള്ള മാർഗമല്ല; ശത്രുവിന്റെ മേൽ അടിച്ചേൽപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്ന തീരുമാനമാണ്. ' പാകിസ്ഥാൻ ഇത് കൃത്യമായി പിന്തുടർന്നു .

ഒസാമ ബിൻ ലാദനെ ഒരു പട്ടാള നഗരത്തിൽ കണ്ടെത്തിയതിനു ശേഷവും പാകിസ്ഥാൻ സൈന്യത്തോടുള്ള യു.എസ് താത്‌പര്യം നിലനില്‌ക്കുന്നു.

2001 നവംബറിൽ കുണ്ടുസ് ഉപരോധം നടന്നു. Northern Alliance താലിബാൻ ഉന്നതരെ വളഞ്ഞിട്ട് കൂട്ടക്കൊല ചെയ്യാൻ മുതിരുകയായിരുന്നു.

നൂറുകണക്കിന് പേരെ പാകിസ്ഥാനിലേക്ക് വിമാനം കയറ്റാൻ സി.ഐ.എ ഐ.എസ്‌.ഐയുമായി സഹകരിച്ചു. ഇത് ഒരു വിചിത്രമായ കാര്യമാണെന്ന് ഈ ലേഖകൻ അപ്പോൾ (https://in.rediff.com/news/2001/nov/30rajeev.htm) എഴുതിയിരുന്നു . പിന്നീട് അഫ്ഗാൻ ദേശീയ ഗവൺമെന്റ് രൂപീകരിച്ച നോർത്തേൺ അലയൻസിന് ഒരിക്കലും താലിബാനെ തീർത്തും തോല്‌പിക്കാൻ കഴിഞ്ഞില്ല.

സാമ്രാജ്യങ്ങളുടെ ശ്മശാനം?

ബ്രിട്ടീഷുകാർക്ക് ഒരിക്കലും അഫ്ഗാൻ ഗോത്രങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ഗോത്രവർഗക്കാർ സോവിയറ്റുകാരെയും അമേരിക്കക്കാരെയും പരാജയപ്പെടുത്തി. ഇതോടെ അവരെ ആർക്കും തോല്‌പിക്കാൻ പറ്റില്ലെന്ന ഒരു മിത്ത് തന്നെ വളർന്നു. എന്നാൽ ഇവിടെ തോറ്റത് ഇന്ത്യയും അഫ്ഗാനികളുമാണ്.

ഇന്ത്യയ്‌ക്ക് ഡാമുകൾ, സ്‌കൂളുകൾ മുതലായവയിൽ നിക്ഷേപിച്ച ശതകോടിക്കണക്കിന് പണം നഷ്‌ടമാകും. അഫ്ഗാനിസ്ഥാനിലെ ഹിന്ദു, സിഖ് ജനസംഖ്യ ഇതിനകം 200,000 ൽ നിന്ന് 500 ആയി ചുരുങ്ങി. (ഇവരെപ്പോലെയുള്ള അഭയാർത്ഥികളെ രക്ഷിക്കാനുള്ള ഇന്ത്യൻ നിയമമാണ് CAA).

പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്ന ഡ്യൂറണ്ട് ലൈൻ മാഞ്ഞുകഴിഞ്ഞു എന്ന് നമുക്ക് വിശ്വസിക്കാം. പക്ഷേ പഷ്തൂണുകൾ ഇരുവശത്തും ഒന്നിക്കുന്നതിനു പകരം, പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെ വിഴുങ്ങിയെന്ന് പറയാം. തീർച്ചയായും ഇതുകൊണ്ട് ഏറ്റവും വലിയ നഷ്ടം അഫ്ഗാൻ ജനതയ്‌ക്കാണ്. അവർക്ക് മാത്രമല്ല,​ ഭാരതത്തെ സംബന്ധിച്ചിടത്തോളവും ഇത് ഒരു വൻ ദുരന്തമാണ്. ചുരുക്കത്തിൽ ഇതിന്റെ അനന്തരഫലം ഭാരതത്തെ പ്രതികൂലമായി ബാധിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AFGANISTAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.