SignIn
Kerala Kaumudi Online
Saturday, 27 April 2024 7.51 AM IST

നിലനിൽക്കണം ജീവന്റെ തണൽസങ്കേതങ്ങൾ

ddd

ഭൂമിയിലെ ജീവിവർഗങ്ങളിൽ ഓരോ കണ്ണി വിട്ടുപോകുമ്പോഴും ജീവന്റെ സന്തുലനമാണ് പ്രതിസന്ധിയിലാകുന്നത്. ഭൂമിയെ വൈവിദ്ധ്യത്തോടെ നിലനിറുത്തുന്ന പല ജീവികൾക്കും വംശനാശം സംഭവിച്ചിരിക്കുന്നു. പലതും വംശനാശത്തിന്റെ വക്കിലുമാണ്. പരസ്പരം ബന്ധമില്ലാതെ ഭൂമിയിൽ ഒരു ജീവിവ‌ർഗത്തിനും നിലനിൽപ്പില്ലെന്ന പ്രകൃതിനിയമമാണ് ഇതിലൂടെ ലംഘിക്കപ്പെടുന്നത്.

എല്ലാ ആഗോളഭീഷണികൾക്കും പരിഹാരമായി ഐക്യരാഷ്ട്രസംഘടനയിലെ അംഗങ്ങളായ രാജ്യങ്ങൾ ഏകസ്വരത്തിൽ പ്രഖ്യാപിച്ച സുസ്ഥിരവികസനം' ആണ് ലോകം ഉറ്റുനോക്കുന്നത്. ആ വിശാലമായ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ജൈവവൈവിദ്ധ്യത്തിന്റെ പങ്ക് ഏറെ വലുതാണ്. അതിനാൽത്തന്നെ ജീവജാലങ്ങളുടെ നിലനില്പ് ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. നിലനിൽപ്പിനാവശ്യമായ
ആഹാരം, വെള്ളം, വസ്ത്രം, പാർപ്പിടം, ഊർജ്ജം ഇവയ്‌ക്കൊക്കെ
വേണ്ടി നമുക്ക് ആവാസവ്യവസ്ഥയെ ആശ്രയക്കേണ്ടിവരുന്നു. എന്നാൽ സുഖലോലുപരായി ജീവിക്കാനും ജീവിതസൗകര്യം വർദ്ധിപ്പിക്കാനുമായി മനുഷ്യൻ നടത്തുന്ന ഇടപെടലുകൾ പ്രകൃതിയ്‌ക്ക് പരിക്കേൽപ്പിക്കുമ്പോഴാണ് സകല ജീവജാലങ്ങളുടെയും മനുഷ്യന്റെ തന്നെയും നിലനില്പ് അപകടത്തിലാകുന്നത്. വികസനം പ്രകൃതിയെ നോവിച്ചുകൊണ്ടാകരുതെന്ന് അർത്ഥം. നാം നശിപ്പിച്ചു കളയുന്നത് ഒരു പുൽനാമ്പായിരിക്കാം. എന്നാൽ പകരം മറ്റൊന്നിന് ഇടം ഒരുക്കുന്നതിലൂടെ മാത്രമേ ആവാസവ്യവസ്ഥയെ സുരക്ഷിതമാക്കാനാവൂ. മരങ്ങൾ വച്ചുപിടിപ്പിച്ചും മണ്ണിനെയും നദികളെയും സംരക്ഷിച്ചും പരിസ്ഥിതി മലിനീകരണം തടഞ്ഞും മാത്രമേ വരുംതലമുറയുടെ ജീവിതം സുരക്ഷിതമാക്കാനാകൂ.



ജൈവവൈവിദ്ധ്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്
സസ്യങ്ങളും മൃഗങ്ങളും സൂക്ഷ്മജീവികളും ചേരുന്ന വൈവിദ്ധ്യമാണ്. ആവാസവ്യവസ്ഥകളിലെ വൈവിദ്ധ്യങ്ങളിൽ കാടുകൾ,​ കായലുകൾ, മരുഭൂമികൾ, മഴക്കാടുകൾ, കൃഷിയിടങ്ങൾ എന്നിവ കൂടി ഉൾപ്പെടുന്നു. ഈ പ്രകൃതിയിൽ നാം നടത്തുന്ന ഇടപെടലുകൾ സസ്യങ്ങളും ജീവിവർഗങ്ങളും ഉൾപ്പെടുന്ന ഈ ആവാസവ്യവസ്ഥയെക്കൂടി പരിഗണിച്ചാവണം.

ലോകരാജ്യങ്ങളിൽ നിന്നായി 2050 ഓടെ ജൈവവൈവിദ്ധ്യവുമായി മനുഷ്യന്റെ ബന്ധം സംബന്ധിച്ച് പ്രതീക്ഷാനിർഭരമായ ചുവടുവയ്പുകൾ പ്രതീക്ഷിക്കാം. അതിലേറ്റവും പ്രധാനം നഷ്ടപ്പെട്ട ജൈവവൈവിദ്ധ്യത്തെ 20 ശതമാനത്തോളം പുനഃസ്ഥാപിക്കാനും നിലനിൽക്കുന്ന ഒരു ആവാസവ്യവസ്ഥയിലേക്ക് പുതിയ വർഗ്ഗങ്ങളെ

സ്ഥാപിക്കാതിരിക്കാനുമുള്ള നിർണായകമായ തീരുമാനങ്ങൾ
തന്നെയാണ്. പകരം വയ്ക്കാനില്ലാത്ത ഭൂമിയുടെ അനഘസ്വത്തായ ജൈവവൈവിദ്ധ്യം സംരക്ഷിക്കപ്പെടാൻ നമ്മുടേതായ സംഭാവനകൾ നൽകിയാൽ മാത്രമേ നാളെയും ഈ ഭൂമിയിൽ നമുക്കും വരുംതലമുറയ്‌ക്കും സ്വസ്ഥമായി ജീവിക്കാനാകൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BIODIVERSITY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.