SignIn
Kerala Kaumudi Online
Saturday, 20 April 2024 5.28 AM IST

മനുഷ്യാവകാശം എന്ന മനുഷ്യന്റെ അന്തസ്

photo

1945ലെ ഐക്യരാഷ്ട്രസഭ ചാർട്ടർ പറയുന്നത് ഇപ്രകാരമാണ്:
'എല്ലാ മനുഷ്യരും സ്വതന്ത്രരും,അന്തസിലും അവകാശങ്ങളിലും തുല്യരുമാണ്. അവർക്ക് യുക്തിയും മനസാക്ഷിയുമുണ്ട്. അവർ പരസ്പരം സഹോദര്യത്തോടെ പ്രവർത്തിക്കണം.'
മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന് മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ പാതയിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
2022 മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ 75ാം വാർഷികമാണ്.
വിദ്യാഭ്യാസം,ശാസ്ത്രം,സംസ്‌കാരം, ആശയവിനിമയം എന്നീ സമസ്ത മേഖലകളിലും മനുഷ്യാവകാശങ്ങൾ അതിന്റെ അർത്ഥവ്യാപ്തിയിൽ ഇനിയും സാർത്ഥകമാകേണ്ടതായുണ്ട്. ഒരു വ്യക്തിയുടെ മൗലികാവകാശം തന്നെയാണ് മനുഷ്യാവകാശം. മനുഷ്യന്റെ അന്തസായും നമുക്കതിനെ വിവക്ഷിക്കാം. വ്യക്തിഗത അവകാശങ്ങൾ സംരക്ഷിക്കുക,അവകാശങ്ങൾ നിരോധിക്കുന്ന മറ്റേതെങ്കിലും വിവേചനത്തിൽ നിന്നും ആളുകളെ സംരക്ഷിക്കുക, അസുഖമോ വേദനയോ ഉണ്ടാക്കുന്ന മാനസിക നാശത്തിൽ നിന്നുള്ള സംരക്ഷണം എന്നിവയൊക്കെയാണ് കാതലായ മനുഷ്യാവകാശങ്ങൾ.
മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഡിസംബർ 10ന് ലോകം മനുഷ്യാവകാശ ദിനം ആഘോഷിക്കുന്നു.
1948 ഡിസംബർ 10 ന് യു.എൻ ജനറൽ അസംബ്ലി അംഗീകരിച്ച സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം രണ്ടാം ലോക മഹായുദ്ധത്തിന്റെ അനുഭവത്തിന്റെ ഫലമാണ്.
ജീവിക്കാനുള്ള അവകാശം,ന്യായമായ വിചാരണയ്ക്കുള്ള അവകാശം, പീഡനങ്ങളിൽ നിന്നും മറ്റ് ക്രൂരവും മനുഷ്യത്വരഹിതവുമായ പെരുമാറ്റത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം, സംസാര സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം,ആരോഗ്യം,വിദ്യാഭ്യാസം, മതിയായ ജീവിത നിലവാരം എന്നിവയ്ക്കുള്ള അവകാശങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സംരക്ഷിക്കാനും

പിന്തുണയ്ക്കാനുമുള്ള

ആറ് വഴികൾ...
1. നിങ്ങൾക്ക് താത്‌പര്യമുള്ള കാര്യങ്ങൾക്കായി സംസാരിക്കുക....
2. സന്നദ്ധസേവനം ചെയ്യുക അല്ലെങ്കിൽ ഒരു ആഗോള സ്ഥാപനത്തിന് സംഭാവന നൽകുക....
3. ന്യായമായ വ്യാപാരവും നൈതികമായി നിർമ്മിച്ച സമ്മാനങ്ങളും തിരഞ്ഞെടുക്കുക.
4. മറ്റുള്ളവരുടെ കഥകൾ ശ്രദ്ധിക്കുക.
5. സാമൂഹിക പ്രസ്ഥാനങ്ങളുമായി ബന്ധം പുലർത്തുക. ...
6. വിവേചനത്തിനെതിരെ നിലകൊള്ളുക എന്നിവ തന്നെ.
1948ൽ യുഎൻ ജനറൽ അസംബ്ലി അംഗീകരിച്ച സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം (യു.ഡി.എച്ച്.ആർ) സാർവത്രികമായി സംരക്ഷിക്കപ്പെടേണ്ട അടിസ്ഥാന മനുഷ്യാവകാശങ്ങൾ വ്യക്തമാക്കുന്ന ആദ്യത്തെ നിയമരേഖയാണ്. 2022ൽ 75 വയസ്സ് തികയുന്ന യൂണിവേഴ്സൽ ഡിക്ലറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് , എല്ലാ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെയും അടിത്തറയായി ഇന്നും തുടരുന്നു.


ആരോഗ്യവും വൈകല്യവും, ഭക്ഷ്യസുരക്ഷ, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങൾ, വിദ്യാഭ്യാസം, തീവ്രവാദം, നിയമവാഴ്ച, വിവേചനം, സ്ത്രീകൾ എന്നിവയാണ് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നമുക്ക് മുന്നിലുള്ള പുതിയ വെല്ലുവിളികൾ.
ആർട്ടിക്കിൾ ഒന്നിൽ തുല്യതയ്ക്കുള്ള അവകാശം, ആർട്ടിക്കിൾ 20ൽ സമാധാനപരമായ കൂടിച്ചേരലിന്റെയും കൂട്ടായ്മയുടെയും അവകാശം,ആർട്ടിക്കിൾ 21ൽ
സർക്കാരിലും സ്വതന്ത്ര തിരഞ്ഞെടുപ്പുകളിലും പങ്കെടുക്കാനുള്ള അവകാശം, ആർട്ടിക്കിൾ 22ൽ സാമൂഹിക സുരക്ഷയ്ക്കുള്ള അവകാശം,
ആർട്ടിക്കിൾ23 അഭിലഷണീയമായ ജോലി ചെയ്യാനും ട്രേഡ് യൂണിയനുകളിൽ ചേരാനുമുള്ള അവകാശം എന്നിവയാണ്
മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപന ചുരുക്കം.
ജനസംഖ്യാ വളർച്ച, കുടിയേറ്റം, വിദ്യാഭ്യാസം, ദാരിദ്ര്യനില, സ്ത്രീ ശാക്തീകരണം,ആഗോള സാമ്പത്തിക ഏകീകരണം, നഗരവത്‌കരണം, സാങ്കേതിക വികസനം തുടങ്ങിയ മേഖലകളിലെ പ്രവണതകൾ മനുഷ്യാവകാശങ്ങളുടെ ഭാവിയെ ആഴത്തിൽ രൂപപ്പെടുത്തുന്നവയാണ്. ഇവയെല്ലാം നാം വേണ്ടവിധം കൈകാര്യം ചെയ്യേണ്ടുന്ന വിഷയങ്ങളാണ്. എന്നാൽ ദൗർഭാഗ്യവശാൽ അതു സംഭവിക്കുന്നില്ല.
മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനം നമ്മെ ശാക്തീകരിക്കുന്നു. ആ പ്രഖ്യാപനത്തിൽ പ്രതിപാദിച്ചിരിക്കുന്ന തത്വങ്ങൾ 1948ലേതുപോലെ ഇന്നും പ്രസക്തമാണ്. നമ്മുടെ സ്വന്തം അവകാശങ്ങൾക്കും മറ്റുള്ളവരുടെ അവകാശങ്ങൾക്കുമായി നാം നിലകൊള്ളേണ്ടതുണ്ട്. നമ്മെ എല്ലാവരെയും സംരക്ഷിക്കുകയും അതുവഴി എല്ലാ മനുഷ്യരുടെയും അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ, ഒരേ മനസോടെ പ്രവർത്തിക്കാമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HUMAN RIGHTS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.