SignIn
Kerala Kaumudi Online
Saturday, 27 April 2024 1.16 AM IST

ആസ്തി പണമാക്കൽ; പരമാർത്ഥമെന്ത് ?​

nirmala-sitaraman

'സത്യം ഷൂലേസ് കെട്ടുമ്പോഴേക്കും ഒരു നുണയ്ക്ക് ലോകത്തിന്റെ പകുതി ദൂരം സഞ്ചരിക്കാൻ കഴിഞ്ഞേക്കാം ; നുണകളും അർദ്ധസത്യങ്ങളും തെറ്റായ വിവരങ്ങളും ഉപയോഗിച്ച് ജനങ്ങളിൽ ഉത്കണ്ഠയും ഭയവും സൃഷ്ടിക്കുന്നതിനുള്ള രീതിയെ സംഗ്രഹിക്കുകയാണ് പ്രസിദ്ധമായ ഈ ഉദ്ധരണി . നമ്മുടെ പ്രധാന പ്രതിപക്ഷപാർട്ടി അവരുടെ രാഷ്ട്രീയ പ്രസക്തി സംരക്ഷിക്കാൻ ഇത് പതിവായി ഉപയോഗിക്കുന്നു. ഇന്ത്യൻ എക്‌സ്‌പ്രസിലെ മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ ദി ഗ്രാൻഡ് ക്ലോസിംഗ് ഡൗൺ സെയിൽ ; എന്ന ലേഖനം പറയുന്നത് ;വലിയ നുണ തുറന്നുകാണിക്കപ്പെട്ടു ; എന്നാണ്. തീർച്ചയായും, അദ്ദേഹത്തിന്റെ നുണയും, അദ്ദേഹത്തിന്റെ സ്വന്തം കക്ഷിയുടെ കാപട്യവുമാണ് വെളിവാക്കപ്പെട്ടത്. അദ്ദേഹത്തെ പോലെ മുതിർന്ന എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ ഒരാൾ രാഷ്ട്രീയ ലാഭത്തിനായി ഇങ്ങനെ പ്രവർത്തിക്കുന്നത് പരിതാപകരമാണ്.
ഇന്ത്യയിലെ പൊതു ആസ്തി ശൂന്യമാക്കാൻ, മോദി സർക്കാർ ശ്രമിക്കുന്നെന്നാണ് മിഥ്യാപ്രചാരണം. ഒന്നുകിൽ ദേശീയആസ്തി പണമാക്കൽ പദ്ധതി (എൻ.എം.പി) എന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് അദ്ദേഹം മനസിലാക്കിയിട്ടില്ല അല്ലെങ്കിൽ മനസിലായിട്ടും വളച്ചൊടിക്കുന്നു. പദ്ധതിയെ തന്ത്രപരമായ ഓഹരി വിറ്റഴിക്കലുമായി ഇടകലർത്തി അവ്യക്തത സൃഷ്ടിക്കുകയാണ്. എൻ.എം.പി വഴി ആസ്തികളൊന്നും വിൽപ്പനയ്‌ക്കില്ല എന്നതാണ് വസ്തുത. പൊതുതാത്‌പര്യ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട്, വ്യവസ്ഥകൾക്കനുസൃതമായി സുതാര്യമായ ലേലപ്രക്രിയയിലൂടെ ആസ്തികൾ സ്വകാര്യപങ്കാളികൾക്ക് പാട്ടത്തിന് നൽകുകയാണ്. ഇതിലെ മുഴുവൻ പ്രക്രിയയും രാജ്യത്തെ നിയമത്തെയും കോടതികളെയും തൃപ്തിപ്പെടുത്തികൊണ്ടായിരിക്കും.

സ്വകാര്യപങ്കാളികൾ ഈ ആസ്തികൾ പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും പാട്ടക്കാലാവധിക്ക് ശേഷം സർക്കാരിന് തിരികെ നൽകുകയും ചെയ്യും. മ്യൂച്വൽ
ഫണ്ടുകൾ പോലെ, ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകളുടെയും റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകളുടെയും ഉപയോഗം, നിക്ഷേപങ്ങൾ സമാഹരിക്കുകയും പിന്നീട് അവ റിയൽ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യമേഖലകളിലേക്ക് കൈമാറ്റം ചെയ്യാൻ സഹായിക്കുകയും ചെയ്യും.

ആസ്തി ധനസമാഹരണത്തിൽ നിന്ന് പ്രതിവർഷം 1.5 ലക്ഷം കോടി രൂപയുടെ വാടക എന്ന് മുൻ ധനമന്ത്രി പരിഹസിക്കുന്നു. ഇത് യഥാർത്ഥത്തിൽ, പുതിയ അടിസ്ഥാനസൗകര്യം നിർമ്മിക്കുന്നതിനുള്ള സർക്കാർ നിക്ഷേപം വർദ്ധിപ്പിക്കുകയാണ്.

ഈ രാജ്യത്തെ സത്യസന്ധരായ നികുതിദായകരിൽ അമിതഭാരം ചുമത്താതെ, ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാരിന് സാമ്പത്തിക വിഭവങ്ങൾ ആവശ്യമാണ്. 70 വർഷത്തിനിടയിൽ സൃഷ്ടിച്ച ദേശീയപാതയുടെ മൊത്തം ദൈർഘ്യത്തിന്റെ 1.5 മടങ്ങ് കഴിഞ്ഞ ഏഴ് വർഷം കൊണ്ട് സൃഷ്ടിക്കാനായി. നഗരമേഖലയിൽ 2004 -14 വരെയുള്ള 10 വർഷങ്ങളിൽ നടത്തിയ നിക്ഷേപത്തിന്റെ ഏഴ് മടങ്ങ് കൂടുതലാണ്, കഴിഞ്ഞ ഏഴ് വർഷങ്ങളിലെ മൊത്തം നക്ഷേപം. യു.പി.എ സർക്കാരിന്റെ കാലത്താണ് ഡൽഹി, മുംബൈ വിമാനത്താവളങ്ങൾ സ്വകാര്യവത്‌കരിച്ചത്. അന്ന് ചിദംബരം ധനമന്ത്രിയും, ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ നിയുക്തമാക്കപ്പെട്ട മന്ത്രിതലസംഘത്തിന്റെ അദ്ധ്യക്ഷനുമായിരുന്നു. റെയിൽവേ തന്ത്രപരമായ മേഖലയാണെന്നും സ്വകാര്യ പങ്കാളിത്തത്തിന് തുറന്നുകൊടുക്കരുതെന്നും ചിദംബരം എഴുതുന്നു. 2008 ൽ യു.പി.എ സർക്കാർ, ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിനുള്ള യോഗ്യതാ അഭ്യർത്ഥനകൾ ക്ഷണിച്ചപ്പോൾ എന്തുകൊണ്ടാണ് അദ്ദേഹം അത് നിരുത്സാഹപ്പെടുത്താതിരുന്നത് ?

ചില മേഖലകളിൽ കുത്തകകൾ സൃഷ്ടിക്കപ്പെടാനുള്ള സാദ്ധ്യത മുൻ ധനമന്ത്രി ഉയർത്തിക്കാട്ടുന്നു. നയവിരുദ്ധ നടപടികൾക്ക് , കമ്പനികളെ യു.എസ് അടിച്ചമർത്തുന്നതിന്റെയും ദക്ഷിണ കൊറിയ ചീബോൾസിനെ ഏറ്റെടുത്തതിന്റെയും ചില ഇന്റർനെറ്റ് ഭീമൻമാരെ ചൈന തിരുത്തിയതിന്റെയും ഉദാഹരണങ്ങൾ, അദ്ദേഹം എടുത്തുകാട്ടുന്നു. നയവിരുദ്ധതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ള സ്ഥാപനങ്ങൾ ഇന്ത്യയിലുമുണ്ട്. ഇവ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളും ഇന്ത്യയിലുണ്ട്. ഇവിടെ ഒരു കോമ്പറ്റീഷൻ കമ്മിഷനും ഉപഭോക്തൃ കോടതികളുമുണ്ട്. ഏതൊരു നയവിരുദ്ധ പ്രവർത്തനത്തെയും ശക്തമായി നേരിടാൻ ഇവയ്ക്കെല്ലാം കേന്ദ്ര ഗവൺമെന്റിൽ നിന്ന് തികച്ചും സ്വതന്ത്രമായ, അധികാരമുണ്ട്. വിപണി മത്സരത്തിൽ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. എന്നാൽ വിപണിയിൽ ഏതെങ്കിലും ശക്തി ആധിപത്യം സ്ഥാപിക്കുന്നത് തടയാനും ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. സ്വാഭാവിക കുത്തകയുള്ള റെയിൽവേ ട്രാക്ക് പോലുള്ള ചില മേഖലകളിൽ ആസ്തി പണമാക്കൽ പ്രവർത്തനമുണ്ടാകില്ല. തൊഴിൽ പോലുള്ള കാര്യങ്ങളും മുൻധനമന്ത്രി ഉയർത്തിക്കാട്ടുന്നു. ഒരു സംവിധാനം കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുമ്പോൾ തൊഴിലവസരങ്ങൾ വളരുമെന്നാണ്, വാജ്‌പേയി സർക്കാർ ഏറ്റെടുത്ത സ്വകാര്യവത്‌കരണത്തിന്റെ കേസ് പഠനങ്ങൾ കാണിക്കുന്നത്. ആസ്തി ധനസമാഹരണത്തിലൂടെ തൊഴിലുകൾ വർദ്ധിക്കുന്നതിനു പുറമേ, വരുമാന വർദ്ധന നടപടികളിൽ ഗവൺമെന്റ് നിക്ഷേപിക്കുമ്പോൾ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇതിൽ ശുഭോദർക്കമായ ഒരു ഗുണവർദ്ധക സ്വാധീനമുള്ളതിനാൽ, ധനമന്ത്രിയായിരുന്ന ഒരാൾ അത് തീർച്ചയായും അഭിനന്ദിക്കേണ്ടതാണ്. നമ്മുടെ സർക്കാർ ജനോപകാരപ്രദമായ പരിഷ്‌കരണത്തിന് പ്രതിജ്ഞാബദ്ധമാണ്. സുതാര്യതയിലും ദേശീയ താത്‌പര്യത്തിലും ഈ ഗവണ്മെന്റ് ഒരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NATIONAL MONETISATION PIPELINE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.