SignIn
Kerala Kaumudi Online
Saturday, 27 April 2024 6.56 AM IST

സരസ്വതി രാജാമണി

amritha

ഇന്ത്യയുടെ ആദ്യ ചാരവനിത. ഇന്ത്യൻ നാഷണൽ ആർമിയിലെ (ഐ.എൻ.എ)​ മുതിർന്ന സൈനികയും മിലിട്ടറി ഇന്റലിജൻസ് വിഭാഗം പ്രവർത്തകയും. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചാരവനിതയും സരസ്വതി രാജാമണിയാണ്.

ബർമ്മയിൽ സ്വാതന്ത്ര്യസമരത്തിന് ശക്തമായ പിന്തുണ നൽകിയ ധനിക കുടുംബത്തിൽ 1927 ജനുവരി 11 ന് ജനനം. 16-ാം വയസിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രസംഗത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഐ.എൻ.എയ്ക്ക് ആഭരണങ്ങൾ സംഭാവന ചെയ്തു. രാജാമണിയുടെ താത്പര്യം കണക്കിലെടുത്ത് നേതാജി അവരെ സൈന്യത്തിലേക്ക് നിർദ്ദേശിച്ചു.

1942 ൽ ഐ.എൻ.എ രഹസ്യാന്വേഷണ വിഭാഗത്തിലെ റാണി ഓഫ് ഝാൻസി റെജിമെന്റിലേക്ക് റിക്രൂട്ട്മെന്റ്. വിവരങ്ങൾ ചോർത്താനായി മണി എന്ന പേരിൽ പുരുഷവേഷത്തിൽ രണ്ടുവർഷം പ്രവർത്തിച്ചു. സഹപ്രവർത്തകരിലൊരാൾ ബ്രിട്ടീഷ് പിടിയിലായപ്പോൾ നർത്തകിയുടെ വേഷത്തിലെത്തി സാഹസികമായി മോചിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധാനന്തരം ഐ.എൻ.എ പിരിച്ചുവിട്ടപ്പോൾ തരികെ ഇന്ത്യയിലേക്ക്. സ്വത്തുക്കൾ സ്വാതന്ത്യസമരത്തിന് സംഭാവന ചെയ്‌തു. സുനാമി ബാധിതർക്കു വേണ്ടിയും പ്രവർത്തിച്ചു. തന്റെ ചിഹ്നങ്ങൾ ഒഡീഷയിലെ നാഷണൽ മ്യൂസിയത്തിന്റെ ഐ.എൻ.എ ഗ്യാലറിയിലേക്ക് സംഭാവനചെയ്തു. പില്ക്കാലത്ത് ജീവിക്കാൻ ബുദ്ധിമുട്ടിയ രാജാമണിയെക്കുറിച്ച് വാർത്തകൾ വന്നതോടെ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അ‌ഞ്ചുലക്ഷം രൂപയും വീടും നൽകി.

ജപ്പാൻ ചക്രവർത്തി മെഡൽ ആദരിച്ചിട്ടുണ്ട്. 2016ൽ എപിക് ചാനലിലെ 'അദൃശ്യ' പരമ്പരയിൽ രാജാമണിയുടെ കഥ അവതരിപ്പിക്കപ്പെട്ടു. വർഷങ്ങൾക്കുശേഷം വോയ്സ് ഓഫ് ഇൻഡിപെൻഡന്റ് ഇന്ത്യൻ എന്ന ഹ്രസ്വചിത്രത്തിൽ പ്രത്യക്ഷപ്പെട്ടു. 2018 ജനുവരി 13 ന് അന്തരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SARASWATHI RAJAMANI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.