SignIn
Kerala Kaumudi Online
Saturday, 27 April 2024 4.01 AM IST

കേസുകൾ വേഗം തീർക്കാൻ പ്ലി ബാർഗെയിനിംഗ്

plea-bargaining

ഈയടുത്ത സമയത്ത് നീതിആയോഗ് ഒരു സർവേയിൽ പറഞ്ഞത് ഇന്ത്യയിൽ 4.5 കോടി കേസുകൾ പല കോടതികളിലുമായി തീർപ്പ് കാത്തുകിടപ്പുണ്ടെന്നാണ്. സുപ്രീം കോടതിയിൽ ഏകദേശം 75,000, ഇരുപത്തിയഞ്ച് ഹൈക്കോടതികളിൽ 50 ലക്ഷം. മറ്റു കീഴ്കോടതികളിൽ നാലുകോടി. വിചാരണ തുടങ്ങാതെയും വിചാരണ നടക്കുന്നതുമായ നിരവധി കേസുകൾ അവയിലുണ്ട്. രസകരമായ മറ്റൊരു കാര്യം നിലവിലുള്ള കേസുകൾ തീർപ്പാക്കാൻ മാത്രം 324 വർഷങ്ങൾ എടുക്കും !

ഈയടുത്ത കാലത്ത് സുപ്രീം കോടതി മുൻപാകെ ഒരു കേസ് വന്നു. അലഹബാദ് ഹൈക്കോടതിയിൽ മാത്രം 1,​ 83000 അപ്പീൽ പെറ്റിഷൻ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഈ കേസ് വന്നത്. ഇതേത്തുടർന്ന് സുപ്രീംകോടതി മറ്റു കോടതികളോട് ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പ്ലീ ബാർഗെയിനിംഗ് ഫലപ്രദമായി ഉപയോഗിക്കാൻ ആവശ്യപ്പെട്ടു.

എന്താണ് പ്ലി ബാർഗെയിനിംഗ് ?

പാർലമെന്റ് 2006 ൽ CRPC 265A മുതൽ 265L വരെ ഭേദഗതി ചെയ്തിട്ടാണ് ഇന്ത്യയിൽ പ്ലിബാർഗെയിനിംഗ് നിയമം നിലവിൽ വന്നത്. ഒന്നിൽക്കൂടുതൽ കുറ്റങ്ങൾ ചെയ്ത ഒരാൾ അയാളുടെ കേസുകളിൽ ഏറ്റവും ചെറിയ ശിക്ഷ കിട്ടുന്ന കേസ് അംഗീകരിക്കുകയും അതിൽ കുറഞ്ഞ ശിക്ഷക്ക് വേണ്ടി പ്രോസിക്യൂഷനുമായി
ചർച്ച നടത്തുകയും ചെയ്യുന്നു. പ്ലിബാർഗെയിനിംഗ് നടത്തുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്.

1. കുറ്റവാളിക്ക് മാത്രമേ പ്ലിബാർഗെയിനിംഗ് ചെയ്യാൻ കഴിയൂ.

2. കുറ്റവാളി ഇതിനായി കോടതിയെ സമീപിക്കണം.

3. പ്ലിബാർഗെയിനിംഗ് ചെയ്യുന്നതിന് ചില പരിമിതികളുണ്ട്. രാജ്യദ്രോഹ കുറ്റങ്ങൾക്കോ വധശിക്ഷയ്‌ക്കോ ജീവപര്യന്തം ലഭിക്കേണ്ടതോ ഏഴ് വർഷത്തിൽ കൂടുതൽ ജയിൽശിക്ഷ അനുഭവിക്കേണ്ടതോ ആയ കുറ്റകൃത്യങ്ങൾക്കോ പ്ലിബാർഗെയിനിംഗ് ഉപയോഗിക്കാനാവില്ല. പോക്‌സോ കേസുകളിലും സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾക്കും പ്ലിബാർഗെയിനിംഗ് സാധിക്കില്ല.

4. ഇന്ത്യയിൽ ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കുന്ന കേസുകൾ പരിശോധിക്കുമ്പോൾ അവ രണ്ടുകോടിയെക്കാൾ കൂടുതലുള്ള സ്ഥിതിക്ക് പ്ലി ബാർഗെയിനിങ് ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞാൽ കേസുകൾക്ക് പെട്ടെന്ന് തീർപ്പുണ്ടാക്കാൻ സാധിക്കും.

5. പ്രതി കോടതിയെ സമീപിക്കുന്ന അവസരത്തിൽ അയാളുടെ സ്വന്തം ഇച്ഛപ്രകാരമാണ് കുറ്റം സമ്മതിച്ചത് എന്നൊരു സത്യവാങ്മൂലം നൽകേണ്ടതാണ്.

6. കുറ്റവാളി ഇങ്ങനെയൊരു അപേക്ഷ നൽകിയത് എതിർഭാഗം വക്കീലിനെയും പൊലീസിനെയും, വാദിയെയും രേഖാമൂലം അറിയിക്കണം.

7. മുകളിൽപ്പറഞ്ഞ എല്ലാക്കാര്യങ്ങളും ജഡ്ജിക്ക് മുന്നിലാണ് (In Camera) ചെയ്യേണ്ടത്. പരസ്യമായി കോടതി മുറികളിൽ നടത്തേണ്ട ആവശ്യമില്ല.

8. എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി കഴിഞ്ഞാൽ, കോടതി സർക്കാർ വക്കീലിനോടും അന്വേഷണ ഉദ്യോഗസ്ഥനോടും കേസിന്റെ വാദിയോടും ഒരുമിച്ച് ഇരുന്ന് ചർച്ചനടത്തി തീരുമാനമെടുക്കാൻ ആവശ്യപ്പെടും. നഷ്ടപരിഹാരത്തുക നൽകി ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയും ചെയ്യാം. ഇതിനുശേഷം അവരൊരു തീരുമാനത്തിൽ എത്തിച്ചേരുമ്പോൾ അത് കോടതിയെ അറിയിക്കണം. അങ്ങനെ കുറ്റവാളിക്ക് കിട്ടേണ്ട ശിക്ഷയിൽ ഇളവ് വരുത്താനും ചില കേസുകളിൽ ശിക്ഷാകാലയളവ് നാലിലൊന്നായി കുറയ്‌ക്കാനും കോടതിക്ക് കഴിയും.

9. പ്ലിബാർഗെയിനിംഗ് നടത്തുന്നതിലൂടെ വിചാരണ നടപടികൾ വേഗത്തിലാക്കാൻ സാധിക്കും. ഇതിലൂടെ ഏകദേശം രണ്ടുകോടിയോളം കേസുകൾ തീർപ്പാക്കാനുള്ള ഏറ്റവും നല്ല മാർഗമാണിത്.

10 . ഇന്ത്യയിലെ ജയിലുകളിൽ കിടക്കുന്ന 62 ശതമാനം കുറ്റവാളികൾക്കും ഇത് വരെയും വിചാരണ നടപടികൾ തുടങ്ങിയിട്ട് പോലുമില്ല. ഉത്തർപ്രദേശിൽ 80,000 ബീഹാറിൽ 45,000,​ മദ്ധ്യപ്രദേശിൽ 32,000 എന്നിങ്ങനെയാണ് അണ്ടർ ട്രയൽസിന്റെ അവസ്ഥ. അണ്ടർ ട്രയൽസിൽ പ്ലിബാർഗെയിനിംഗ് കൊണ്ടുവന്നാൽ ഈ പ്രതികൾക്ക് ചെറിയൊരു ശിക്ഷയോടുകൂടി ജയിൽ മോചിതരാകാം.

11. ഇന്ത്യയിലെ ഭൂരിഭാഗം ജയിലുകളും നിറഞ്ഞിരിക്കുകയാണ്. പ്ലീബാർഗെയിനിംഗ് കൊണ്ടുവന്നാൽ ഈ അവസ്ഥയ്‌ക്ക് ശമനം ഉണ്ടാകും.

ഇതോടൊപ്പം പ്ലിബാർഗെയിനിംഗിന്റെ ദുരുപയോഗം ഉണ്ടാകാതിരിക്കാൻ കോടതികൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യയിലെ കോടതികളിൽ പ്ലിബാർഗെയിനിംഗ് കൊണ്ട് മാത്രമേ രണ്ടു കോടിയോളം വരുന്ന കേസുകൾ തീർപ്പാക്കാൻ കഴിയൂ. പ്ലി ബാർഗെയിനിംഗ് കൊണ്ട് അമേരിക്കയിൽ നിരവധി കേസുകൾ തീർപ്പാകുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PLEA BARGAINING
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.