വന്ദേ ഭാരത് ട്രെയിനിന്റെ കേരള റൂട്ടിലെ സമയക്രമം പുറത്തുവന്നു. രാവിലെ 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 12.30ന് കണ്ണൂരിലെത്തും. തിരികെ കണ്ണൂരിൽ നിന്ന് രണ്ട് മണിക്ക് തിരിച്ച് 9.20ന് തിരുവനന്തപുരത്തെത്തും. വന്ദേ ഭാരത് എക്സ്പ്രസിന്റെ യാത്രാ നിരക്കും തീരുമാനമായി. എക്കണോമി കോച്ചിൽ കണ്ണൂരിലേയ്ക്ക് ഭക്ഷണ സഹിതം 1400 രൂപയാണ് ടിക്കറ്റ് നിരക്ക്. 78 സീറ്റ് വീതം 12 എക്കണോമി കോച്ചാണ് വന്ദേ ഭാരതിൽ ഉണ്ടാവുക. 54 സീറ്റ് വീതമുള്ള രണ്ട് എക്സിക്യുട്ടീവ് കോച്ചും ഉണ്ടാവും. ഭക്ഷണം അടക്കം 2400 രൂപയാണ് എക്സിക്യുട്ടീവ് കോച്ചിലെ ടിക്കറ്റ് നിരക്ക്. മുന്നിലും പിന്നിലുമായി 44 സീറ്റ് വീതമുള്ള രണ്ട് കോച്ച് വേറെയുമുണ്ടാവും. ഈ മാസം 25നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്ദേ ഭാരത് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യുന്നത്. ആദ്യ യാത്രയിൽ തിരഞ്ഞെടുക്കപ്പെട്ട 25 യാത്രക്കാർ ഉണ്ടാവും. ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിക്കും. 25ന് ശേഷം യാത്രക്കാർക്കായി ബുക്കിംഗ് സൗകര്യം ആരംഭിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |