കാൺപൂർ: മകനെയും കാമുകിയെയും നാട്ടുകാർ നോക്കിനിൽക്കെ നടുറോഡിലിട്ട് തല്ലിച്ചതച്ച് മാതാപിതാക്കൾ. ഉത്തർപ്രദേശിലെ കാൺപൂരിൽ രാംഗോപാൽ ജംഗ്‌ഷനിലാണ് സംഭവം. 21കാരനായ രോഹിത്ത് എന്ന യുവാവിനും കാമുകിയായ 19കാരിക്കുമാണ് മർദ്ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
കാമുകിയുമൊത്ത് ചൗമേൻ (ചൈനീസ് ന്യൂഡിൽസ്) കഴിക്കുകയായിരുന്നു രോഹിത്. ഈസമയത്ത് രോഹിത്തിന്റെ മാതാപിതാക്കളായ ശിവകരണും സുശീലയും അവിടെയത്തി. മകന്റെ പ്രണയബന്ധത്തെ എതിർത്തിരുന്ന ശിവകരൺ തുടർന്ന് മകനെയും കാമുകിയെയും മർദ്ദിക്കാൻ ആരംഭിച്ചു. പിന്നാലെ സ്‌കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച കമിതാക്കളെ സുശീല മർദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സുശീല പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് വലിക്കുന്നതും ശികരൺ മകനെ ചെരിപ്പുകൊണ്ട് തല്ലുന്നതും കാണാം. സംഭവത്തിൽ ഇരുകക്ഷികൾക്കും കൗൺസലിംഗ് നൽകിയതായും നിയമനടപടികൾ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |