ഹരിപ്പാട്: വഴി തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ച പ്രതികൾ പിടിയിൽ. പള്ളിപ്പാട് തെക്കേക്കര കിഴക്ക് ശ്രീകുമാർ (44), വെട്ടിയാർ ഗായത്രി നിവാസിൽ രാഗേഷ് (39) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിപ്പാട് കിഴക്കേക്കര മുണ്ട് ചിറയിൽ അനീഷ് (39) നാണ് ഏപ്രിൽ ഒന്നാം തീയതി രാത്രി 8ന് മർദ്ദനമേറ്റത്. പ്രതിയായ രാഗേഷ് അനീഷിനെ ചുറ്റിക കൊണ്ട് തലയ്ക്കു അടിക്കുകയും, ശ്രീകുമാർ ദേഹോപദ്രവം എല്പിക്കുകയും ചെയ്തു. തലക്കു ഗുരുതരമായി പരിക്കേറ്റ അനീഷിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം ഒളിവിൽ ആയിരുന്നു പ്രതികളെ ഇന്നലെ ഉച്ചയോടെ പള്ളിപ്പാട് വച്ച് പൊലീസ് പിടികൂടിയായിരുന്നു. ഇവർ തമ്മിൽ വഴി തർക്കത്തെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഹരിപ്പാട് എസ് .എച്ച്.ഓ മുഹമ്മദ് ഷാഫി, എസ് .ഐ മാരായമാരായ ഷൈജ, സപഒമാരായ അനന്തു, അനിൽ കുമാർ, ഹരികുമാർ, നിഷാദ്,സജാദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടി കൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |