പത്തനംതിട്ട : സ്കൂൾ തുറക്കലിന് മുന്നോടിയായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് നടത്തിയ റെയ്ഡിൽ പുകയില ഉത്പന്നങ്ങളുമായി മൂന്നുപേരെ പിടികൂടി. തിരുവല്ല വള്ളംകുളം നന്നൂർ കളപുരക്കൽ സൗമേഷ് (35), വള്ളംകുളം കൊടുവേലിൽ ഹൗസിൽ സോമൻ (70), ഏനാത്ത് കടമ്പനാട് ഏഴാംമൈൽ കിണറുവിള കിഴക്കേതിൽ നടരാജൻ (64) എന്നിവരാണ് അറസ്റ്റിലായത്. സൗമേഷിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 700 ലധികം പാക്കറ്റ് ഹാൻസും കൂളും പിടിച്ചെടുത്തു. വള്ളംകുളം സ്കൂളിന് സമീപം കച്ചവടം നടത്തുന്ന സോമന്റെ കടയിൽ നിന്നും 800ലധികം നിരോധിത പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകളാണ് കണ്ടെത്തിയത്. നടരാജന്റെ പക്കൽ നിന്നും ശംഭു കൂൾ ഹാൻസ് ഗണേഷ് എന്നീ ഇനങ്ങളിൽപ്പെട്ട 100 പാക്കറ്റും കണ്ടെടുത്തു. ജില്ലാ ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് നോഡൽ ഓഫീസറും നർകോട്ടിക് സെൽ ഡിവൈ.എസ്.പിയുമായ ജെ.ഉമേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അതാത് പൊലീസ് സ്റ്റേഷനുകളുമായി ചേർന്ന് റെയ്ഡ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |