SignIn
Kerala Kaumudi Online
Sunday, 20 October 2024 1.21 PM IST

അഞ്ചുവയസുകാരിക്ക് ലൈംഗിക പീഡനം: പിടിയിലായത് ആറും പതിമൂന്നും പതിനാറും വയസുള്ളവർ

Increase Font Size Decrease Font Size Print Page
arrest

ലക്നൗ: ഉത്തർപ്രദേശിൽ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ആറും പതിമൂന്നും പതിനാറും വയസുള്ള മൂന്നുപേർ പിടിയിൽ. ഭാലിയ ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നയാളുടെ ബന്ധുക്കളാണ് പ്രതികളെന്നാണ് വിവരം.

കോട് വാലി പൊലീസ് സ്​റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ പതിനാറിനായിരുന്നു സംഭവം. വൈകുന്നേരത്തോടെ പെൺകുട്ടിയുടെ വീടിന്റെ ടെറസിൽ വച്ച് മൂവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ടെറസിൽ കളിച്ചുകൊണ്ടുനിൽക്കുമ്പോഴായിരുന്നു പെൺകുട്ടി പീഡനത്തിനിരയായത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്​റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.സംഭവത്തിൽ മൂന്ന് പേരെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ഉത്തർപ്രദേശിൽ കഴിഞ്ഞമാസവും ഇതിന് സമാനമായ സംഭവം നടന്നിരുന്നു. സദർ കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഏഴുവയസുകാരി പീഡനത്തിനിരയായിരുന്നു. എട്ടും ഏഴും വയസുളള ആൺകുട്ടികളായിരുന്നു സംഭവത്തിലെ പ്രതികൾ.

കുട്ടികൾ പീഡനക്കേസിൽ പ്രതികളാകുന്ന സാഹചര്യം ഗൗരവത്തോടെ കാണേണ്ടതാണെന്നാണ് മനഃശാസ്ത്ര വിദഗ്ദ്ധർ പറയുന്നത്. കുട്ടികളെ ഇത്തരം കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതിന് പിന്നിലെന്താണെന്ന് കണ്ടെത്തുകയാണെന്നാണ് ആദ്യം വേണ്ടതെന്നാണ് അവർ പറയുന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റങ്ങൾക്കെതിരെ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ കർശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. പിടിയിലാവുന്നവർക്ക് കർശന ശിക്ഷ ലഭിക്കുന്നതും കുറ്റകൃത്യങ്ങൾ കുറയുന്നതിന് ഇടയാക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, RAPECASE, 5 YEAR OLD, GIRL, UATTARPRADESH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.