കുമരകം : കുമരകം പഞ്ചായത്ത് 16-ാം വാർഡിൽ വഴിയിലെ ആക്രി സാധനങ്ങൾ പെറുക്കാനെത്തിയ അന്യസംസ്ഥാനക്കാരൻ നെല്ല് പുഴുക്കിനുള്ള ചെമ്പ് കലം മോഷ്ടിച്ചു കൊണ്ടുപോയതായി പരാതി. പള്ളിച്ചിറ പുത്തൻപറമ്പിൽ രാജുവിന്റെ ചെമ്പ്കലമാണ് കാണാതായത്. നെല്ലു പുഴുങ്ങിയ ശേഷം സമീപത്തെ കടവിൽ കഴുകാനായി വെച്ചിരുന്ന കലമാണ് പട്ടാപ്പകൽ മോഷ്ടിക്കപ്പെട്ടത്. പരാതി നൽകിയതനുസരിച്ച് കുമരകം പൊലീസ് നടത്തിയ അന്വേഷണത്തിൽ കുമരകത്തെ തന്നെ ആക്രിക്കടയിൽ നിന്നും ചെമ്പുകലം കണ്ടെടുത്തു. കുമരകം ചക്രംപടി ഭാഗത്ത് താമസിച്ച് ആക്രി സാധനങ്ങൾ വഴിയിൽ നിന്നും ശേഖരിക്കുന്നവരിൽ നിന്നും ഒരാളാണ് കലം മോഷ്ടിച്ചത്. സാധനത്തിന്റെ വിലയായി 4500 രൂപ കടയിൽ നിന്നും കൈപ്പറ്റുകയുമുണ്ടായി. കേസ് തുടരുവാൻ താല്പര്യമില്ല എന്ന് അറിയിച്ചതിനെ തുടർന്ന് കലം ഉടമയ്ക്ക് തിരികെ നൽകി. പള്ളിച്ചിറ, ചക്രംപടി പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള സംഘങ്ങൾ സ്ഥിരമായി എത്താറുണ്ടെന്നും മോട്ടർ, വള്ളത്തിലെ നങ്കൂരത്തിന് ഉപയോഗിക്കുന്ന തൂക്കം നോക്കുന്ന കട്ടികൾ, ഇരുമ്പ് കമ്പികൾ മുതലായവ കാണാറാകുന്നത് പതിവാണെന്നും ഈ പ്രദേശങ്ങളിൽ മാേഷണങ്ങൾ തുടർക്കഥയാണെന്നും നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |