പത്തനംതിട്ട : എക്‌സൈസ് വകുപ്പിന്റെ ക്രിസ്മസ് പുതുവത്സര സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജനുവരി നാല് വരെ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കി.
അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന 11 ക്യാമ്പുകളിൽ പരിശോധ നടത്തി. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ലൈസൻസ്ഡ് സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തി. സാമ്പിളുകൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ശബരിമല
ശബരിമലയിൽ ആകെ 2422 കോട്പ കേസുകളും 4,84,400 രൂപ പിഴയും ഈടാക്കി.
ഡീ അഡിക്ഷൻ സെന്റർ
ജില്ലയിൽ എക്‌സൈസ് വകുപ്പ് വിമുക്തിമിഷന്റെ ഭാഗമായി മദ്യം, മയക്കുമരുന്ന്, ലഹരി ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് അടിമപ്പെട്ടവർക്ക് ചികിത്സ, കൗൺസലിംഗ്, യോഗ പരിശീലനം എന്നിവ സൗജന്യമായി നൽകുന്നതിനായി റാന്നി താലൂക്ക് ഹോസ്പിറ്റലിനോട് ചേർന്ന് ഡീ അഡിക്ഷൻ സെന്റർ പ്രവർത്തിക്കുന്നു. ഇവിടെ ഒരേസമയം ഒൻപത് പേരെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യമുണ്ട്. സെന്ററിന്റെ പ്രവർത്തനങ്ങൾ എല്ലാമാസവും പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ, വിമുക്തി മാനേജർ, ജില്ലാ വിമുക്തി മിഷൻ കോഡിനേറ്റർ എന്നിവർ വിലയിരുത്തും. ഫോൺ : 9188522989.
2024 ജനുവരി ഒന്നു മുതൽ ഡിസംബർ 10 വരെ വിമുക്തിയിൽ
768 പേർ ഒ.പി വിഭാഗത്തിലും 182 പേർ ഐ.പി വിഭാഗത്തിലും ചികിത്സ തേടി.
പരാതികൾ അറിയിക്കാം
0468 2222873 (കൺട്രോൾ റൂം)
9496002863 (പത്തനംതിട്ട അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ)
155358 (ടോൾ ഫ്രീ നമ്പർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |