തിരുവനന്തപുരം:ഡിവിഷൻ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.മംഗലപുരം സ്വദേശി മിഥുൻ മുരളിയാണ് അറസ്റ്റിലായത്. ടെക്‌നോപാർക്കിൽ ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്യുന്ന പ്രതിക്കെതിരെ മുമ്പും സമാന കേസുണ്ട്. മയക്കുമരുന്ന് വിതരണ ശ്യംഖലയിലെ ഒരു പ്രധാനിയാണ് അറസ്റ്റിലായ മിഥുൻമുരളി. പ്രതിയെ ചോദ്യം ചെയ്തതിൽ ഇതിൽ ഉൾപ്പെട്ടവരെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. മുകേഷ് കുമാർ പറഞ്ഞു.എക്‌സൈസ് ഇൻസ്‌പെക്ടർ നിഷാദ് പ്രിവന്റീവ് ഓഫീസർ മോൻസി, രഞ്ജിത്ത്, വിശാഖ് സിവിൽ എക്സൈസ് ഓഫീസർമാരായ ആരോമൽ രാജൻ,ശരത്,ബിനോജ്,ഗോകുൽ,ശരൺ, അനന്തു, അക്ഷയ് വനിത സിവിൽ എക്സൈസ് ഓഫീസർ റജീന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |