
ദുബായ്: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവച്ചു. മാർച്ച് 5,6 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ നടത്താനിരുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ ആണ് മാറ്റിയത്. ഇതു സംബന്ധിച്ച സർക്കുലർ സിബിഎസ്ഇ ഇന്ത്യൻ സ്‌കൂളുകൾക്കും അതാത് രാജ്യങ്ങളിലെ എംബസികൾക്കും അയച്ചിട്ടുണ്ട്. മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. മാർച്ച് രണ്ടിന് നടക്കേണ്ടിയിരുന്ന സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ നേരത്തെ മാറ്റിവച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |