ചേർത്തല : പട്ടണക്കാട് പഞ്ചായത്ത് 21ാം വാർഡ് അഴീക്കൽ
എ.ആർ.ഡി 106 നമ്പർ കടയിൽ പൂട്ട് പൊളിച്ച് മോഷണ ശ്രമം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. കടയുടെ പൂട്ട് പൊളിച്ച നിലയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് പട്ടണക്കാട് പൊലീസിൽ വിവരമറിക്കുന്നത്. പൊലീസെത്തി സ്റ്റോക്ക് പരിശോധിച്ച് സ്റ്റോക്കിൽ കുറവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസെടുത്തില്ല.പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വൈരാഗ്യത്തിലാണ് മോഷണശ്രമം നടത്തിയതെന്നാണ് കരുതുന്നതെന്ന് ലൈസസിയായ ജാസ്മിൻ മൈക്കിൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |