
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് ലഹരിക്കടത്ത് നടത്തിയ രണ്ടു വിദേശ പൗരന്മാർ കസ്റ്റഡിയിൽ. തീരത്തുനിന്ന് 140 നോട്ടിക്കൽ മൈൽ അകലെ
കോസ്റ്റ് ഗാർഡും ഗുജറാത്ത് ആന്റി ടെററിസം സ്‌ക്വാഡും (എ.ടി.എ.സ്) നടത്തിയ ഓപ്പറേഷനിൽ 203 കിലോ ലഹരിവസ്തു പിടികൂടി. കടൽമാർഗം ലഹരി കടത്തുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് എടിഎസും കോസ്റ്റൽ ഗാർഡും ഓപ്പറേഷൻ നടത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെ അന്താരാഷ്ട്ര സമുദ്രാതിർത്തിക്ക് സമീപം ഇറാനിയൻ ബോട്ട് തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ബോട്ട് പോർബന്തർ തീരത്തെത്തിച്ചു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
