
വർക്കല: വിദേശ വനിതയെ ഉപദ്രവിച്ച തമിഴ്നാട് സ്വദേശിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂർ അവിനാശി റോഡിൽ ഇമ്മാനുവൽ ചർച്ചിന് സമീപം താമസിക്കുന്ന ആൻഡ്രു (27) എന്ന ഇലക്ട്രിക്കൽ എൻജിനിയറാണ് പിടിയിലായത്.
പാപനാശം നോർത്ത് ക്ലിഫിലെ ഹോംസ്റ്റേയിൽ താമസിച്ചിരുന്ന ലിത്വാനിയ സ്വദേശിയായ 27കാരിയുടെ പരാതിയിലാണ് നടപടി. തിങ്കളാഴ്ച പുലർച്ചെ 2ഓടെ യുവതിയുടെ മുറിയിൽ അതിക്രമിച്ച് കയറി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.
യുവതിക്ക് ഒപ്പമുണ്ടായിരുന്നവർ പുറത്ത് പോയ സമയത്ത് മുറിയുടെ വാതിൽ ലോക്ക് ചെയ്തിട്ടില്ലായിരുന്നു. ഈ തക്കം നോക്കിയാണ് യുവാവ് മുറിയിൽ അതിക്രമിച്ച് കയറിയത്. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |