കരുനാഗപ്പള്ളി: ലോക്ക് ഡൗണിനെ തുടർന്ന് വിദേശമദ്യ ഷാപ്പുകളും ബാറുകളും അടച്ചുപൂട്ടിയതോടെ നാട്ടിൻപുറങ്ങളിൽ വ്യാജവാറ്റ് വ്യാപകമായി. കല്ലേലിഭാഗം മുറിയിൽ കരയനാത്ത് തെക്കതിൽ പ്രവീണിന്റെ വീട്ടിൽ നിന്ന് ചാരായം വാറ്റാൻ പാകപ്പെട്ടത്തിയ 70ലിറ്റർ കോട കഴിഞ്ഞ ദിവസം കണ്ടെത്തി. കുലശേഖരപുരം ആദിനാട് വടക്ക് മുറിയിൽ മഠത്തിൽ വീട്ടിൽ വിനോദ് താമസിക്കുന്ന വീട്ടിൽ നിന്ന് ചാരായം വാറ്റുന്നതിന് പാകപ്പെട്ടത്തിയ 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. രണ്ടുപേർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.പി. മോഹന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എ. അജിത്ത് കുമാർ, പി.എ. അജയകുമാർ, എസ്. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. അനിൽകുമാർ,
എസ്. സന്തോഷ്, ബി. ശ്രീകുമാർ, എസ്. അനിൽകുമാർ എന്നിവർ പങ്കെടുത്തു. ലോക്ക് ഡൗൺ കാലയളവിൽ അനധികൃത മദ്യനിർമ്മാണം, സംഭരണം, വില്പന, മറ്റ് ലഹരി വസ്തുക്കളുടെ വില്പന എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ കരുനാഗപ്പള്ളി
എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ ബന്ധപ്പെടണം. ഫോൺ- 9400069443, 0476 2631771, 9496499888, 9496499069.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |