SignIn
Kerala Kaumudi Online
Saturday, 27 July 2024 9.18 AM IST

ആലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി; ക്രൂരത മക്കളുടെ മുന്നിൽ

deepthi

ആലപ്പുഴ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ വെൺമണി പൂന്തലയിൽ ഇന്ന് രാവിലെ ആറേമുക്കാലോടെയാണ് സംഭവം നടന്നത്. വെൺമണി പൂന്തല ഏറംപൊയ്‌മുക്ക് മേലെപുള്ളിയിൽ ശ്രുതി നിലയത്തിൽ ദീപ്‌തി (50) ആണ് കൊല്ലപ്പെട്ടത്. ദീപ്‌തിയെ വെട്ടിക്കൊലപ്പെടുത്തിയതിനുശേഷം ഭർത്താവ് ഷാജി (62) തൂങ്ങി മരിക്കുകയായിരുന്നു.

ഇന്ന് രാവിലെയോടെ ഇരുവരും വഴക്കിട്ടിരുന്നു. തുടർന്ന് അടുക്കളയിലേയ്ക്ക് പോയ ദീപ്‌തിയെ പിന്നാലെയെത്തിയ ഷാജി വെട്ടുക്കത്തികൊണ്ട് ആക്രമിച്ചു. ദീപ്‌തിയുടെ കഴുത്തിനാണ് വെട്ടേറ്റത്. നിലവിളികേട്ട് നാട്ടുകാർ എത്തുന്നതിനിടെ ഷാജി കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. മക്കളുടെ മുന്നിലായിരുന്നു സംഭവങ്ങൾ നടന്നത്. മൃതദേഹങ്ങൾ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവർക്ക് അഞ്ചും ആറും വയസുള്ള രണ്ട് മക്കളുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ALAPPUZHA, VENMANI, WIFE MURDERED, DEEPTHI, SHAJI
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.