കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. പ്രസന്നന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 10 ലിറ്റർ ചാരായവും 260 ലിറ്റർ കോടയും പിടിച്ചെടുത്തു. തഴവ തെക്കുംമുറി കിഴക്ക് ചേടുവിള കിഴക്കതിൽ വിനോദിന്റെ വീട്ടിൽ നിന്നാണ് ചാരായം പിടിച്ചെടുത്തത്. ഓടിരക്ഷപ്പെട്ട പ്രതിയുടെ പേരിൽ അബ്കാരി ആക്ട് പ്രകാരം കേസെടുത്തു. പ്രിവന്റീവ് ഓഫീസർ എസ്. ഉണ്ണിക്കൃഷ്ണപിള്ള, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ ലാൽ, ചാൾസ്, വിനീഷ്, വനിതാ സി.ഇ.ഒ മോളി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |