തുറവൂർ: ദളിത് പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്തു നഗ്നചിത്രങ്ങളാക്കി സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം കാഞ്ഞിരംകുളം, കരങ്കുളം പഞ്ചായത്ത് ഒൻപതാം വാർഡ് വലവീശികാണി പുരയിടത്തിൽ യേശുദാസിന്റെ മകൻ മനുദാസി (22) നെയാണ് ചേർത്തല ഡിവൈ.എസ്.പി വിനോദ് പിളളയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കുത്തിയതോട് സ്വദേശിനിയും പട്ടികജാതി വിഭാഗക്കാരിയുമായ പെൺകുട്ടിയുടെ ചിത്രം പെൺകുട്ടി അംഗമായ വിജയ് ഫാൻസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും മനുദാസ് കരസ്ഥമാക്കിയ ശേഷം എഡിറ്റ് ചെയ്ത് മോശമായ രീതിയിൽ ചിത്രീകരിച്ച് സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മനുദാസ് ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ സംബന്ധിച്ച് മറ്റ് പെൺകുട്ടികളിൽ നിന്നും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇയാൾക്കെതിരെ എസ്.സി.-എസ്.ടി.ആക്ട്, ഐ.ടി.ആക്ട് എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു. കുത്തിയതോട് സി.ഐ.കെ.എൻ. മനോജ്, എസ്.ഐ.ജി.അജിത് കുമാർ, സി.പി.ഒ.മാരായ അനീഷ്, സതീഷ് , അനിൽ ,വിജേഷ് എന്നിവർ ചേർന്നാണ് തിരുവനന്തപുരത്തു നിന്നും മനുദാസിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |