നഗരൂർ: ഗൃഹനാഥനെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ കൊലക്കേസ് പ്രതി ഉൾപ്പെടെ മൂന്നുപേരെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂർ ചാവരുവിള വീട്ടിൽ ബൈജു(34), ആറ്റിങ്ങൽ വെള്ളൂർക്കോണം ബിന്ദുഭവനിൽ മുരുകൻ(24), ആറ്റിങ്ങൽ മൂന്നുമുക്ക് കുറുപ്പു ലൈനിൽ പ്ലാക്കോട്ടുകോണം ചരുവിളവീട്ടിൽ ഇന്ദ്രജിത്ത് (26) എന്നിവരാണ് അറസ്റ്റിലായത്. ആൽത്തറമൂട് ചരുവിളവീട്ടിൽ സുരേഷിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.
ബന്ധുവായ വയോധികയുടെ കൊലപാതക്കേസിൽ പ്രതിയാണ് ബൈജു. ഇയാൾക്കെതിരെ അതിർത്തിത്തർക്കവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നല്കിയതിന്റെ വൈരാഗ്യത്തിൽ 8ന് രാത്രി 11ന് വീട്ടിലെത്തിയ പ്രതികൾ സുരേഷിനെ ആക്രമിക്കുയും തടയാനെത്തിയ ഭാര്യയേയും മക്കളേയും ഭീഷണിപ്പെടുത്തിയ ശേഷം വീട് അടിച്ചുതകർക്കുകയുമായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതികളെ നഗരൂർ എസ്.എച്ച്.ഒ ഷിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനിൽകുമാർ, രാജേഷ്, സി.പി.ഒമാരായ അജിത്ത്, മഹേഷ്, ജയചന്ദ്രൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |