എടവിലങ്ങ്: പഞ്ചായത്ത് കമ്മറ്റിയിൽ വെച്ച് കോൺഗ്രസ് വാർഡ് മെമ്പറായ ജോസ്മി ടൈറ്റസിനെ ഭീഷണിപ്പെടുത്തിയ ഒന്നാം വാർഡ് മെമ്പർ ഗിരിഷ് കുമാറിനെ പഞ്ചായത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എടവിലങ്ങ് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പഞ്ചായത്ത് കുളത്തിന് സമീപം നടന്ന പ്രതിഷേധ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസഫ് ദേവസി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി അഡ്വ.പി.എച്ച് മഹേഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ശോഭ സുബിൻ, ഇ.കെ.സോമൻ, ഇ.കെ സജീവൻ, വി.സി. ജോളി, ബെന്നി കാവാലം കുഴി, ബഷീർ കൊല്ലത്ത് വീട്ടിൽ, അശോകൻ സി.കെ, മനാഫ് അഴീക്കോട്, മേരി ജോളി, സൈനുദ്ദീൻ കാട്ടകത്ത്, കെ.കെ. കുഞ്ഞുമൊയ്തീൻ, പ്രൊഫ സിറാജ്, സി.പി. തമ്പി, ആസിഫ് മുഹമ്മദ്, മുഹമ്മദ് റാഫി, സക്കറിയ പി.കെ, കെ.കെ. അമ്മുക്കുഞ്ഞി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |