ആലപ്പുഴ: നിരവധി കേസുകളിൽ പ്രതിയായ ആലപ്പുഴ മുനിസിപ്പൽ സനാതനപുരം വാർഡിൽ കളർകോട് താനാകുളങ്ങര വീട്ടിൽ രതീഷിനെ (കണ്ണൻ, 22) കാപ്പ നിയമപ്രകാരം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് സ്റ്റേഷനിൽ കേരളാ ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയാണ് രതീഷ്. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയതായി ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |