ഗാർഹിക പീഡനമാണ് കാരണമെന്ന് ബന്ധുക്കൾ
ഭർതൃമാതാവ് ഉൾപ്പെടെ രണ്ടുപേർ കസ്റ്രഡിയിൽ
കുറ്റിപ്പുറം:യുവതിയെയും എട്ടുമാസം പ്രായമായ കുട്ടിയെയും ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. തവനൂർ അയങ്കലത്ത് വടക്കത്ത് വളപ്പിൽ ബാസിത്തിന്റെ ഭാര്യ സുഹൈല നസ്രിൻ(19) , എട്ടു മാസം പ്രായമായ ഫാത്തിമ സഹ്റ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്.
തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. വീട്ടിലില്ലാതിരുന്ന ഭർത്താവിന്റെ മാതാവും പേരമകളും ഇന്നലെ ഉച്ചയോടെ തിരിച്ചെത്തിയിരുന്നു. ഇവരുമായുണ്ടായ തർക്കത്തെ തുടർന്നാണ്ആത്മഹത്യയെന്ന് ആരോപണമുണ്ട്. മുറി പൂട്ടിയ ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗാർഹിക പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ ഭർത്താവിന്റെ മാതാവിനെയും പേരമകളെയും ചോദ്യം ചെയ്യാനായി കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് ഗൾഫിലാണ്.ഗൂഡല്ലൂർ സ്വദേശിനിയാണ് സുഹൈല നസ്രിൻ. പിതാവ് :ഹംസ, മാതാവ്: ഫാത്തിമ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |