കൊടുങ്ങല്ലൂർ: സ്കൂൾ വിദ്യാർത്ഥിനിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ചതായി പരാതി. ശൃംഗപുരം പി. ഭാസ്കരൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരിയെയാണ് രണ്ടംഗ സംഘം ബ്ലേഡ് കൊണ്ട് ആക്രമിച്ചത്. ബുധനാഴ്ച ഒന്നേ മുക്കാലോടെ കോട്ടപ്പുറം ബിഷപ്പ് ഹൗസിന് സമീപമായിരുന്നു സംഭവം. ടി.കെ.എസ് പുരം പ്രത്യാശ ഭവനിൽ അമ്മയോടൊപ്പം കഴിയുന്ന വിദ്യാർത്ഥിനി ട്യൂഷൻ സെന്ററിലേക്ക് പോകുന്നതിനിടയിലാണ് ആക്രമണം. വിദ്യാർത്ഥിനി റോഡരികിൽ നായയെ കണ്ട് ഭയന്ന് ബിഷപ്പ് ഹൗസിന്റെ പിറകിലെ റോഡരികിലേക്ക് പോയതായി പറയുന്നു. ഈ സമയത്ത് രണ്ട് പേർ സൈക്കിളിലെത്തുകയും പിറകിൽ ഇരുന്ന ആൾ ബ്ലേഡ് കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കൈയ്ക്ക് മുറിവ് പറ്റിയ വിദ്യാർത്ഥിനിയെ സമീപത്തെ വ്യാപാരി മെഡികെയർ ആശുപത്രിയിൽ എത്തിച്ചു. പൊലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |