വക്കം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കവലയൂർ കൊടിതൂക്കിയകുന്ന് വലിയവിള വീട്ടിൽ സന്ദീപിനെ (37) പൊലീസ് അറസ്റ്റുചെയ്തു. വിദ്യാർത്ഥിയുടെ നമ്പർ ശേഖരിച്ചശേഷം, ഫോൺ വിളിക്കുകയും റെക്കാഡ് ചെയ്തതിന് ശേഷം, അത് ബന്ധുക്കൾക്ക് അയച്ചു കൊടുക്കുമെന്നും ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതിനാണ് അറസ്റ്റ്. കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷ്, എസ്.ഐ.മാരായ എസ്.എസ്. ദീപു, മനോഹർ, സി.പി.ഒമാരായ ജിജു, ഡാനി, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |