ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവർത്തകരായ അനൂപ് അഷറഫ്, റെസീബ് എന്നിവരെ വലിയചുടുകാടെത്തിച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കണ്ടെത്തി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരിച്ചറിയൽ പരേഡിനായി ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കേസിൽ അഞ്ചു പേരെ കസ്റ്റഡിയിൽ ചോദ്യംചെയ്യുന്നുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികളുമായുള്ള തെളിവെടുപ്പും തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |