മണിമല : പുനർവിവാഹത്തിന് പരസ്യം ചെയ്ത യുവതിയെ കബളിപ്പിച്ച് സ്വർണ്ണം കവർന്ന എറണാകുളം ഉദയംപേരൂർ പുല്യാട്ട് വിഷ്ണുകൃപ അയ്യപ്പദാസ് (31) പിടിയിലായി. പഴയിടം സ്വദേശിയായ യുവതിയുടെ 17 ഗ്രാം സ്വർണ്ണാഭരണങ്ങളാണ് ഇയാൾ കബളിപ്പിച്ചെടുത്തത്. വിവാഹം കഴിച്ചോളാമെന്ന് ഉറപ്പ് നൽകിയ അയ്യപ്പദാസ് യുവതിയുടെ ആദ്യവിവാഹം വേർപെടുത്തിയ വകയിൽ കിട്ടാനുള്ള 9 പവൻ സ്വർണ്ണവും 12 ലക്ഷം രൂപയും കോടതി മുഖേനെ വാങ്ങിത്തരാമെന്നും ഇതിന്റെ ചെലവിലേയ്ക്കായാണ് ഒരുമാസം മുമ്പ് സ്വർണ്ണാഭരങ്ങൾ വാങ്ങിച്ചെടുത്തത്. കേസ് നടത്തിപ്പിനുള്ള ചെലവിനായി സ്വർണ്ണമാല കൂടി വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇതിൽ യുവതിയുടെ പിതാവിന് സംശയം തോന്നിയതിനാൽ മണിമല പൊലീസിൽ പരാതി നൽകി. ശേഷം യുവാവിനോട് വീട്ടിലേയ്ക്ക് വരാൻ ആവശ്യപ്പെട്ടു. സ്വർണ്ണമാല വാങ്ങാനെത്തുന്ന വിവരം പൊലീസിനെ അറിയിക്കുകയും പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |