ഗുരുവായൂർ: ഗുരുവായൂർ തമ്പുരാൻപടിയിൽ അശ്വതിയിൽ കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ നിന്ന് 3.75 കിലോഗ്രാം സ്വർണ്ണം കവർന്ന സംഭവത്തിൽ കേസന്വേഷണം പാലക്കാട്ടേക്കും. ഗുരുവായൂർ എ.സി.പി കെ.ജി.സുരേഷിന്റെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി 25 ഓളം പൊലീസ് ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്. പാലക്കാട് കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. 30ഓളം പേരെ ഇതിനകം ചോദ്യം ചെയ്തു. സംശയമുള്ള ചിലരുടെ ഫോൺ കോളും പരിശോധിച്ചു. സി.സി.ടി.വിയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലേയ്ക്ക് കൈമാറി. വ്യാഴാഴ്ച വൈകീട്ട് ഏഴിനാണ് മോഷണം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |