തിരുവനന്തപുരം:മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.മണക്കാട് എം.എൽ.എ റോഡ് കാവിൽ വീട്ടിൽ ശിവപ്രസാദിനെയണ് (27) സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ സഹായത്തോടെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.നഗരത്തിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് എം.ഡി.എം.എ ഉൾപ്പെടെയുള്ള സിന്തറ്റിക് മയക്കുമരുന്നുകൾ വിൽപ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തെതുടർന്ന് ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.മണക്കാട് ഭാഗത്ത് ആവശ്യക്കാർക്ക് ലഹരി മരുന്ന് കൈമാറാൻ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.നാർക്കോട്ടിക് സെൽ എ.സി.പി ഷീൻ തറയിൽ,ശംഖുമുഖം എ.സി.പി ഡി.കെ.പൃഥ്വിരാജ് എന്നിവരുടെ നേതൃത്വത്തിൽ പൂന്തുറ എസ്.എച്ച്. ഒ ജെ.പ്രദീപ്, എസ്.ഐമാരായ ജയപ്രകാശ്, ബിനു, നസീർ, എസ്.സി. പി .ഓ ബിജു, സി.പി.ഒ ബിജു, സ്പെഷ്യൽ ടീം അംഗങ്ങൾ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |