ചെർപ്പുളശ്ശേരി: പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്നുയുവാക്കളെ ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു വ്യത്യസ്ത കേസുകളിലായാണ് അറസ്റ്റ്. പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വല്ലപ്പുഴ പൂളക്കുന്നത്ത് വീട്ടിൽ മുഹമ്മദ് ഫാസിൽ (18), മറ്റൊരുകേസിൽ ചെർപ്പുളശ്ശേരി നെച്ചിക്കോട്ടിൽ വീട്ടിൽ ഷനൂപ് (20), നെല്ലായ കുരുത്തികുഴിയിൽ വീട്ടിൽ മുഹമ്മദ് നവാസ് (22) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |