കുന്നിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം യുവാവിനെ അറസ്റ്റ് ചെയ്തു. തൃശൂർ വെട്ടുകാട് തമ്പുരാട്ടിമല തത്തിയാലിക്കൽ വീട്ടിൽ ശരത് (22) ആണ് അറസ്റ്റിലായത്. തലവൂർ സ്വദേശിയായ പെൺകുട്ടിയെ അഞ്ചൽ അരീപ്ലാച്ചി മാവിളയിലുള്ള പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ വെച്ചായിരുന്നു പീഡിപ്പിച്ചത്. കുന്നിക്കോട് എസ്.എച്ച്.ഒ. അൻവറിന്റെ നേതൃത്വത്തിൽ എസ്.ഐ വൈശാഖ് കൃഷ്ണൻ, എ.എസ്.ഐ ലാലു, എസ്.സി.പി.ഒ ബാബുരാജ്, അഭിലാഷ്, വനിത എസ്.സി.പി.ഒ അംബിക കുമാരി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |