SignIn
Kerala Kaumudi Online
Saturday, 27 April 2024 12.57 AM IST

യുവതിയെ പീഡിപ്പിച്ചതിന് പൊലീസുകാരൻ അറസ്റ്റിൽ

police

തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി സുഹൃത്തായ യുവതിയെ പീഡിപ്പിച്ച കേസിൽ കാച്ചാണി സ്വദേശിയും തിരുവനന്തപുരം വിജിലൻസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ സാബു പണിക്കർ അറസ്റ്റിൽ. പീഡിപ്പിച്ചതിനും സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനുമാണ് കേസ്. വർഷങ്ങളായി ഇരുവരും സൗഹൃദത്തിലായിരുന്നു. യുവതിയെ ചൂഷണം ചെയ്ത ഇയാൾ വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറി. അതിനുശേഷവും ചൂഷണം ചെയ്യാൻ ശ്രമിച്ചു. വിസമ്മതിച്ചപ്പോൾ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്ന് അരുവിക്കര പൊലീസ് വെളിപ്പെടുത്തി.

വീഡിയോ പ്രചരിപ്പിച്ച ഇയാളുടെ സുഹൃത്തുക്കളായ ഉദയൻ, സന്തോഷ് എന്നിവരെ നേരത്തെ അറസ്​റ്റ് ചെയ്തിരുന്നു. സാബുപണിക്കരെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.