നെടുമങ്ങാട്: തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പൊലീസുകാരനെതിരെ കേസ്.ഒറ്റപ്പാലം സ്റ്റേഷനിലെ പൊലിസുകാരൻ രവി ശങ്കറിനെതിരെയാണ് കേസ്.നെടുമങ്ങാട് സ്വദേശിയാണിയാൾ. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാനെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിലാണ് കേസ്.രവി ശങ്കർ ഒളിവിലാണ്.നെടുമങ്ങാട് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ പരാതി ലഭിച്ചിരിക്കുന്നത്. സുഹൃത്തുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഷെയർമാർക്കറ്റുകളിൽ രജിസ്റ്റർ ചെയ്യാനെന്ന പേരിൽ ഒരു കോടിയോളം രൂപ ഇയാൾ പിരിച്ചെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതിൽ നിന്ന് ഒരു ലാഭവിഹിതം ആദ്യ നാളുകളിൽ പരാതിക്കാർക്ക് നൽകിയിരുന്നു.എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി തുകയോ പലിശയോ ലഭിക്കുന്നില്ല. പൊലീസുകാരൻ സാമ്പത്തിക തട്ടിപ്പുനടത്തിയെന്നും വഞ്ചന കാണിച്ചുവെന്നാണ് പരാതി. മെഡിക്കൽ അവധിയിൽ പോയ ശേഷം ഇയാൾ തിരികെ എത്തിയിട്ടില്ല.
ഫോട്ടോ : രവി ശങ്കർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |