SignIn
Kerala Kaumudi Online
Thursday, 19 September 2024 9.08 PM IST

മോട്ടോർ ഷെഡിലെ ചെമ്പ് കമ്പി മോഷണം തുടർക്കഥയാകുന്നു, പൊലീസ് അന്വേഷണം പ്രഹസനമാകുന്നു

Increase Font Size Decrease Font Size Print Page
aaaaa

അരിമ്പൂർ: കൈപ്പിള്ളി വെളുത്തൂർ അകംപാടം കോൾപ്പടവുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ ഷെഡിലെ 60,000 രൂപ വിലയുള്ള ചെമ്പ് കമ്പികൾ മോഷണം പോയി. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിലായി അരിമ്പൂർ പഞ്ചായത്തിലെ വിളക്കുമാടം, വാര്യംപടവ്, മനക്കൊടി വെളുത്തുർ അകംപാടം, കൊടയാട്ടി പടവ്, എറവ് കൈപ്പിള്ളി അകംപാടം, രജമുട്ട് പടവ് എന്നീ പാടശേഖരങ്ങളിലെ മോട്ടോർ പമ്പ് ഷെഡുകളിൽ നിന്നായി സമാന രീതിയിൽ 14 ലക്ഷം രൂപയുടെ ചെമ്പ് കമ്പി കളവ് പോയിരുന്നു.

അന്തിക്കാട് പൊലീസിൽ ഇത് സംബന്ധിച്ച് നിശ്ചിത സമയങ്ങളിൽ പരാതി നൽകിയിരുന്നുവെങ്കിലും ആവശ്യമായ ജാഗ്രതയോടെ അന്വേഷണം നടത്താൻ അന്തിക്കാട് പൊലീസ് തയ്യാറായില്ലെന്ന് വിളക്കുമാടം പടവ് സെക്രട്ടറി ടി.വി. ഷാജൻ, വെളുത്തൂർ കൈപ്പിള്ളി അകംപാടം സെക്രട്ടറി പി.ആർ. ഷിജു, പ്രസിഡന്റ് കെ. മധുസൂദനൻ, സൂപ്പർവൈസർ കെ. സുരേഷ് എന്നിവർ പറഞ്ഞു. പരാതി കൊടുത്താലും അന്തിക്കാട് പൊലീസിൽ നിന്ന് നീതി ലഭിക്കാത്തതിനാൽ ഇപ്പോൾ നടന്ന മോഷണത്തെക്കുറിച്ചും പടവുകളിൽ മുമ്പേ നടന്ന മോഷണങ്ങളെക്കുറിച്ചും മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ഇവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.