SignIn
Kerala Kaumudi Online
Friday, 13 September 2024 10.13 AM IST

പെൺകുട്ടികളുടെ ചിത്രം അശ്ലീലസൈറ്റുകളിൽ: മുൻ എസ്.എഫ്.ഐ നേതാവ് അറസ്റ്റിൽ

Increase Font Size Decrease Font Size Print Page

rohit

കൊച്ചി: കാലടി ശ്രീശങ്കര കോളേജിലെ പെൺകുട്ടികളുടെ ചിത്രം അശ്ലീല സൈറ്റുകളിൽ പോസ്റ്റുചെയ്തെന്ന പരാതിയിൽ മുൻ എസ്.എഫ്.ഐ നേതാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഇതേ കോളേജിലെ പൂർവ വിദ്യാർത്ഥിയും കാലടി മറ്റൂർ സ്വദേശിയുമായ രോഹിത് (24) ആണ് അറസ്റ്റിലായത്. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കോളേജിലെ നിരവധി വിദ്യാർത്ഥിനികളുടെ ചിത്രം ഇയാൾ സാമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചതായി സംശയിക്കുന്നുണ്ട്. ഇയാളുടെ പക്കൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. ഇവ ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കും. പഠനം പൂർത്തിയാക്കി പുറത്തുപോയ രോഹിത് ഫോട്ടോഗ്രാഫർ എന്ന നിലയിൽ കോളേജിലെ എല്ലാ പരിപാടികളുടെയും ചിത്രമെടുക്കാൻ എത്താറുണ്ടെന്നും അങ്ങനെ ശേഖരിച്ച ചിത്രങ്ങളാകാം അശ്ലീലസൈറ്റുകളിൽ പ്രചരിപ്പിച്ചതെന്നുമാണ് കരുതുന്നത്. ഒരു പെൺകുട്ടിയുടെ പരാതിയിലാണ് കാലടി പൊലീസ് കേസ് എടുത്തത്. സമാനമായി എട്ടു പെൺകുട്ടികൾ കൂടി പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.