മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. മോഹൻലാൽ , സുരേഷ്‌ഗോപി,ശോഭന, നെടുമുടിവേണു, ഇന്നസെന്റ്, തിലകൻ, വിനയപ്രസാദ് , കെ.പി.എ.സി ലളിത തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രം കഴിഞ്ഞമാസം വീണ്ടും പ്രദർശനത്തിന് എത്തിയപ്പോഴും വൻവിജയമായിരുന്നു.
ഇപ്പോഴിതാ മണിച്ചിത്രത്താഴിന് പിന്നാലെമോഹൻലാലിന്റെ മറ്റ് രണ്ട് സൂപ്പർഹിറ്റ് ചിത്രങ്ങൾ കൂടി പ്രദർശനത്തിനെത്തുകയാണ്. മോഹൻലാൽ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മണിരത്നം സംവിധാനം ചെയ്ത തമിഴ് ചിത്രം ഇരുവർ ആണ് റിലീസിന് തയ്യാറെടുക്കുന്ന ഒരു ചിത്രം. 1996ൽ റിലീസ് ചെയ്ത ഇരുവർ എം.ജി.ആർ, ജയലളിത, കരുണാനിധി എന്നിവരുടെ രാഷ്ട്രിീയ, സിനിമാ ജിവിതത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയത്. ഐശ്വര്യ റായ്ബച്ചന്റെ സിനിമാ അരങ്ങേറ്റവും ഇരുവറിലൂടെയായിരുന്നു. ഷാജികൈലാസ് സംവിധാനം ചെയ്ത ആറാംതമ്പുരാൻ ആണ് റിലീസിനൊരുങ്ങുന്ന രണ്ടാമത്തെ ചിത്രം, മഞ്ജുവാര്യർ, നരേന്ദ്രപ്രസാദ്, സായ്‌കുമാർ, കൊച്ചിൻ ഹനീഫ തുടങ്ങിയവർ അണിനിരന്ന ചിത്രം ബോക്സ് ഓഫീസ് റെക്കാഡുകൾ തകർത്തിരുന്നു. 1997 ഡിസംബറിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. അതേസമയം മോഹൻലാലിന്റെ മ റ്റൊരു സൂപ്പർഹിറ്റ് സിനിമയായ ചിത്രം റീ റിലീസ് ചെയ്യില്ലെന്നും താരം വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |