വ്യത്യസ്ത ജോണറുകളിൽ സിനിമ ചെയ്യുന്നതിൽ പേര് കേട്ട സംവിധായകൻ പ്രശാന്ത് വർമ്മ വീണ്ടും ഒരു സൂപ്പർ ഹീറോ ചിത്രവുമായി വരുന്നു. തെലുങ്കു സിനിമയിലേക്ക് സൂംബി ജോണറിൽ ഉള്ള ചിത്രം പരിചയപ്പെടുത്തിയതിനു ശേഷം പ്രശാന്ത് വർമ്മ ഒരുക്കിയ ഒരു സൂപ്പർ ഹീറോ ചിത്രമാണ് ഹനുമാൻ. തേജ സജ്ജ നായകൻ ആകുന്ന ചിത്രം റിലീസിന് തയ്യാറായി നിൽക്കവേ വീണ്ടും ഒരു സൂപ്പർ ഹീറോ സിനിമ പ്രഖ്യാപിച്ച് പ്രശാന്ത് വർമ്മ.അധിര എന്ന പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് സ്ട്രൈക്ക് പുറത്തിറക്കി. കല്യാൺ ദസരി എന്ന പുതുമുഖമാണ് നായകൻ . പ്രൈം ഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെനിരഞ്ജൻ റെഡ്ഡിയാണ് നിർമ്മാണം. ദശരധി ശിവേന്ദ്ര ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗൗരി ഹരിയാണ്. തിരക്കഥ : സ്ക്രിപ്ട് വില്ലെ
പി .ആർ. ഒ-എ .എസ് ദിനേശ് , ശബരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |