കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രമാണ്ഡ ചിത്രം ജെന്റിൽമാൻ 2 ' വിന്റെ ഛായാഗ്രാഹകൻ അജയ് വിൻസെന്റ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ബ്രഹ്മാണ്ഡ സിനിമകളുടെ ് ഛായാഗ്രാഹകനായി പ്രവർത്തിച്ച അനുഭവ സമ്പത്തിന്റെ ഉടമയാണ് അജയൻ വിൻസെന്റ്. ' അന്നമയ്യ, രുദ്രമാദേവി ', ' ഡാം 999 ' എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. കുഞ്ഞുമോൻ തന്നെ നിർമ്മിച്ച ' രക്ഷകൻ ' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും അജയൻ വിൻസെന്റ് ആയിരുന്നു.
നാനിയെ നായകനാക്കി ' ആഹാ കല്യാണം ' എന്ന ഹിറ്റ് ചിത്രം അണിയിച്ചൊരുക്കിയ എ. ഗോകുൽ കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം. സംഗീത സംവിധാനം മരഗതമണി ആണ്. നായികമാരായി മലയാളികളായ നയൻതാര ചക്രവർത്തി, പ്രിയ ലാൽ എന്നിവരും എത്തുന്നു. നായകനെ ആരെന്ന് ഉടൻ പ്രഖ്യാപിക്കും. കുഞ്ഞുമോൻ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |