നടി എന്ന വിലാസത്തിൽ നിന്ന് പിന്നണി ഗായികയിലേക്കും അന്ന രേഷ്‌മ രാജൻ. മനോരാജ്യം സിനിമയിൽ നാലുപാടിലും എന്നു തുടങ്ങുന്ന പ്രെമോ ഗാനമാണ് അന്ന പാടിയത്. യൂനസ്, ആൻലിയ സാബു എന്നിവരോടൊപ്പം ചേർന്നാണ് ആലാപനം. റഷീദ് പാറയ്‌ക്കൽ, രാജു ജോർജ് എന്നിവർ ചേർന്ന് എഴുതിയ പാട്ട് ഏറെ ശ്രദ്ധേയമാണ്. നേരത്തെ പുറത്തിറങ്ങിയ തെളിവാനമോ, തൂവലായ്, നിലാവിന്റെ എന്നീ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
റഷീദ് പാറയ്‌ക്കൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ഗോവിന്ദ് പദ്‌മസൂര്യയും രഞ്ജിത മേനോനുമാണ് നായകനും നായികയും. രഞ്ജിത മേനോൻ ഈ ചിത്രത്തിലൂടെ ഗാനരചയിതാവാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.അതേസമയം അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് അന്ന രാജൻ. വെളിപാടിന്റെ പുസ്തകം, മധുരരാജ, സച്ചിൻ, അയ്യപ്പനും കോശിയും, ലോനപ്പന്റെ മാമോദീസ, തിരുമാലി, രണ്ട് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. കുടുംബശ്രീയും കുഞ്ഞാടും എന്ന ചിത്രത്തിലാണ് ഒടുവിൽ നായികയായി അഭിനയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |