SignIn
Kerala Kaumudi Online
Saturday, 04 May 2024 10.45 PM IST

അന്നു ആന്റണി ചിത്രം മെയ്ഡ് ഇൻ ക്യാരവാൻ ആദ്യ ഗാനം പുറത്തിറങ്ങി

v

അന്നു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജോമി കുര്യാക്കോസ് കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമാണ് മെയ്ഡ് ഇൻ ക്യാരവാൻ. വീനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിനുശേഷം അന്നു ആന്റണി അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. നീല നീല എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ്. ഹരിശങ്കറാണ്. ബി.കെ ഹരിനാരായണന്റെ വരികൾക്ക് വിനു തോമസ് സംഗീതം പകർന്നു. പുതുമുഖം പ്രിജിൽ ആണ് ചിത്രത്തിലെ മറ്രൊരു പ്രധാന കഥാപാത്രം. ഇന്ദ്രൻസ്, ആൻസൻ പോൾ, മിഥുൻ രമേഷ്, ഷിഫ ബാദുഷ, ഹാഷെം കടൂറ, അനിക ബോയ്‌ലെ, നസഹ, എൽവി സെന്റിനോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. കഫെ പ്രൊഡക്ഷൻസിന്റെയും ബാദുഷ പ്രൊഡക്ഷൻസിന്റെയും ബാനറിൽ മഞ്ജു ബാദുഷയാണ് ചിത്രം നിർമ്മിച്ചത്. പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയാണ് ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.

ക്യാമറ: ഷിജു.എം.ഭാസ്‌കർ, എഡിറ്റിംഗ്: വിഷ്ണു വേണുഗോപാൽ, പ്രൊജക്ട് ഡിസൈനർ: പ്രിജിൻ ജെ.പി, ആർട്ട്: രാഹുൽ രഘുനാഥ്, മേക്കപ്പ്: നയന രാജ്, കോസ്റ്റ്യൂം: സംഗീത ആർ പണിക്കർ, സൗണ്ട് ഡിസൈനർ: രജീഷ് കെ.ആർ, ക്രിയേറ്റീവ് ഹെഡ്: പങ്കജ് മോഹൻ, പ്രൊഡക്ഷൻ മാനേജർ: അസ്ലം പുല്ലേപ്പടി, സ്റ്റിൽസ്: ശ്യാം മാത്യു, പി.ആർ.ഒ: പി.ശിവപ്രസാദ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.