എ. രഞ്ജിത്ത് സിനിമ പൂർത്തിയാകുന്നു
ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന എ. രഞ്ജിത്ത് സിനിമ തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂൾ ഈ മാസം 15നാണ് ആരംഭിച്ചത്. ആസിഫ് അലി, നമിത പ്രമോദ്, സൈജു കുറുപ്പ്, കോട്ടയം രമേഷ് എന്നിവരുടെ സീനുകളാണ് ചിത്രീകരിക്കുന്നത്. നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റെബ മോണിക്ക ജോൺ ആണ് മറ്റൊരു പ്രധാന താരം. ചിത്രീകരണം പൂർത്തിയാകുന്ന ചിത്രം കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാന്റിക് ത്രില്ലറാണ്. ചിത്രത്തിന്റെ തിരക്കഥയും സംവിധായകൻ നിഷാദ് സാറ്റു നിർവഹിക്കുന്നു. ഛായാഗ്രഹണം സുനോജ് വേലായുധൻ. പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചിയാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |