മകൾ ഹയയുടെ അഞ്ചാം പിറന്നാൾ ആഘോഷിച്ച് ആസിഫ് അലിയും കുടുംബവും. ഹയയ്ക്ക് ജന്മദിനാശംസകൾ നേർന്ന് സിനിമാരംഗത്തുനിന്ന് നിരവധിപേരാണ് എത്തിയത്. കുടുംബവുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ആസിഫ് അലി പങ്കുവച്ചു. കൊവിഡ് കാലത്തായിരുന്നു ഹയയുടെ നാലാം പിറന്നാൾ.
അന്ന് ഹയയ്ക്കായി ഒരു ബേക്ക് ഹൗസു തന്നെ ഒരുക്കിയായിരുന്നു ആഘോഷം. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ ആരാധകരുമായി ആസിഫ് അലി പങ്കുവയ്ക്കാറുണ്ട്. സിനിമയിൽ മികച്ച യാത്രയിലാണ് താരം. രാജീവ് രവി ചിത്രം കുറ്റവും ശിക്ഷയുമാണ് അവസാനം തിയേറ്ററിൽ എത്തിയ ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |