സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം മാറ്റിവച്ചു. അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ന് നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങ് മാറ്റിയതെന്ന് സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |