തിരുവനന്തപുരം: സംസ്ഥാന അദ്ധ്യാപക പുരസ്‌കാരങ്ങൾ (2023-24) പ്രഖ്യാപിച്ചു. എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ അഞ്ചുവീതവും ഹയർസെക്കൻഡറിയിൽ നാലും വി.എച്ച്.എസ്.ഇയിൽ രണ്ടും അദ്ധ്യാപകർക്കാണ് പുരസ്‌കാരം. പാഠ്യപാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം, മാതൃകാക്ലാസ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം വിലയിരുത്തിയാണ് പുരസ്‌കാരം നിർണയിച്ചത്. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും പൊതുവിദ്യാഭ്യാസ ഡയറക്ടർ കൺവീനറുമായ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
10,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം അഞ്ചിന് രാവിലെ 10ന് കോഴഞ്ചേരി തെക്കേമല മാർ ബസ്ഹാനനിയ ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി വിതരണം ചെയ്യും.
പുരസ്‌കാര ജേതാക്കൾ
എൽ.പി: എം.എസ്.കിഷോർകുമാർ(കല്ലറ ഗവ.വി.എച്ച്.എസ്.എസ്, തിരുവനന്തപുരം), ഫിലിപ്പ് ജോർജ്(തെങ്ങുംകാവ് ജി.എൽ.പി.എസ്, പത്തനംതിട്ട), യു.ഗായത്രി (പുറക്കാട് ഗവ.ന്യൂ എൽ.പി.എസ്, ആലപ്പുഴ), പി.ജി.ദേവരാജ് (ഈശ്വരമംഗലം ശ്രീരാമജയം എ.എൽ.പി.എസ്,പാലക്കാട്), പി.ആർ.പ്രഭാകരൻ(പാണപ്പുഴ ഗവ.എൽ.പി.എസ്, കണ്ണൂർ).
യു.പി: കെ.എസ്.ജയരാജ് (പഴകുളം കെ.വി.യു.പി.എസ്,പത്തനംതിട്ട), എം.ഉഷാകുമാരി (തമ്പകച്ചുവട് ഗവ.യു.പി.എസ്, ആലപ്പുഴ), സി.വി.ലിജമോൾ (തൃക്കലങ്ങോട് മാനവേദൻ യു.പി.എസ്, മലപ്പുറം), എം.മുജീബ് റഹ്‌മാൻ (ചെറുകോട് കെ.എം.എം.എ.യു.പി.എസ്, മലപ്പുറം), കെ.ടി.ജോഷിമോൻ (ചെർക്കള മാർത്തോമ എച്ച്.എസ് ഫോർ ദി ഡഫ്, കാസർകോട്)
എച്ച്.എസ്: വി.സവിനയൻ (മുഹമ്മ എ.ബി.വി.എച്ച്.എസ്.എസ്, ആലപ്പുഴ), പി.എൻ.സജിമോൻ (പല്ലാരിമംഗലം ഗവ.വി.എച്ച്.എസ്.എസ്, എറണാകുളം), കെ.എ.തസ്‌മിൻ (ഗവ. ജി.എച്ച്.എസ്, പെരുമ്പാവൂർ, എറണാകുളം), കെ.ശശിധരൻ (ജി.എം.എം.ജി.എച്ച്.എസ്.എസ്,പാലക്കാട് ), സി.സുരേഷ് (ജി.എച്ച്.എസ്.എസ്.എസ്,കാട്ടിലങ്ങാടി,മലപ്പുറം).
എച്ച്.എസ്.എസ്: ലാലി സെബാസ്റ്റ്യൻ (ഉപ്പുതറ സെന്റ് ഫിലോമിനാസ് എച്ച്.എസ്.എസ്,ഇടുക്കി), പി.ജെ.മൈക്കിൾ ജോസഫ് (പൊറ്റശ്ശേരി ജി.എച്ച്.എസ്.എസ്,പാലക്കാട്), ടി.സി.ഷീന (അവിടനല്ലൂർ ജി.എച്ച്.എസ്.എസ്, കോഴിക്കോട് ),സി.വി.രാജു (ഷേണായി സ്മാരക ജി.എച്ച്.എസ്.എസ്,പയ്യന്നൂർ)
വി.എച്ച്.എസ്.എസ്: എ.ആർ.മഞ്ജുഷ (ഗവ.വി.എച്ച്.എസ്.എസ്, വിതുര), വി.ജി.ലീനാകുമാരി (ജി.എം.വി.എച്ച്.എസ്.എസ്,നിലമ്പൂർ).
ജോസഫ് മുണ്ടശ്ശേരി സ്മാരക
സാഹിത്യ പുരസ്‌കാരം
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ എഴുത്തുകാരായ അദ്ധ്യാപകരുടെ മികച്ച പുസ്തകങ്ങൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യപുരസ്കാരം പ്രഖ്യാപിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. 2022-23, 2023-24 വർഷങ്ങളിലെ പുരസ്കാരമാണ് പ്രഖ്യാപിച്ചത്.
2022–23ലെ പുരസ്‌കാരം
(കൃതി ബ്രാക്കറ്റിൽ)
സർഗാത്മക സാഹിത്യം: വി.കെ ദീപ,വെങ്ങാലൂർ എ.എം.എൽ.പി.എസ് മലപ്പുറം (വുമൺ ഈറ്റേഴ്സ്)
വൈജ്ഞാനിക സാഹിത്യം: പി.ആർ.ജയശീലൻ (ചിറ്റൂർ പി.എസ്.എച്ച്.എസ്, പാലക്കാട് (വാക്ക് മറുവാക്ക്)
ബാലസാഹിത്യം: ഹരി നന്മണ്ട, കോക്കല്ലൂർ ജി.എച്ച്.എസ്.എസ്, കോഴിക്കോട് (പാവകളുടെ വീട്)
2023–24ലെ പുരസ്‌കാരം
സർഗാത്മക സാഹിത്യം: എം.ബി.മിനി, എടത്തറ ജി.യു.പി.എസ്, പാലക്കാട് (ഞാൻ ഹിഡുംബി)
വൈജ്ഞാനിക സാഹിത്യം: എ.കെ.അബ്ദുൾഹക്കീം, ഡി.പി.ഒ എസ്.എസ്.കെ, കോഴിക്കോട് (ആഫ്രിക്കൻ യാത്രകളുടെ സാംസ്കാരികദൂരങ്ങൾ)
ബാലസാഹിത്യം: സുരേന്ദ്രൻ കാടങ്കോട്, ചെറുവത്തൂർ ജി.എഫ്.വി.എച്ച്.എസ്.എസ് (കുഞ്ഞുണ്ണിയുടെ മീൻകുഞ്ഞുങ്ങൾ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |