ബാല സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് സൂര്യയുടെ ട്വീറ്റ്. ചിത്രം പാതിവഴിയിൽ ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങളെ എല്ലാം തകർത്തുകൊണ്ട് മറുപടിയായി സൂര്യ എത്തിയിരിക്കുകയാണ്. സെറ്റിൽനിന്ന് ബാലയ്ക്കൊപ്പമുള്ള ചിത്രം സൂര്യ ട്വീറ്റ് ചെയ്തിരിക്കുന്നു. സെറ്റിൽ തിരിച്ചെത്താൻ കാത്തിരിക്കുന്നു എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. കന്യാകുമാരിയിലെ ആദ്യ ഷെഡ്യൂൾ പൂർത്തിയായ ശേഷം ചെയ്ത ട്വീറ്റാണിത്. 15 വർഷത്തിനുശേഷം സൂര്യയും ബാലയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ കൃതിഷെട്ടിയാണ് നായിക. മലയാളിതാരം മമിത ബൈജു സഹോദരി വേഷത്തിൽ എത്തുന്നു.
സൂര്യയുടെ സിനിമ ജീവിതം തന്നെ വഴിതിരിച്ചുവിട്ട നന്ദ, പിതാമകൻ എന്നിവയാണ് ബാലയും സൂര്യയും ഇതിനുമുൻപ് ഒന്നിച്ച ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |