ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി മികച്ച വിജയം നേടിയ കൈതിയുടെ ബോളിവുഡ് റീമേക്ക് ഭോലാ അടുത്ത വർഷം മാർച്ച് 30ന് റിലീസ് ചെയ്യും. അജയ് ദേവ്ഗണും തബുവും ആണ് പ്രധാന താരങ്ങൾ. ധർമേന്ദ്ര ശർമ്മയാണ് സംവിധാനം. കൈതിയുടെ നിർമ്മാതാവ് എസ്.ആർ. പ്രഭു തന്നെയാണ് ചിത്രം ഹിന്ദിയിലും എത്തിക്കുന്നത്. ചിത്രത്തിന്റെ റിലീസ് അറിയിപ്പ് അജയ് ദേവ്ഗണും ട്വീറ്റ് ചെയ്തു. കാർത്തിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് കൈതി. മാനഗരത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈദിയിൽ നരേനാണ് മറ്റൊരു പ്രധാന താരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |