കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളും തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും സംവിധായകരാകുന്ന ചിത്രത്തിന് വെടിക്കെട്ട് എന്നുപേരിട്ടു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞദിവസം റിലീസായി.
ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പറിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. അടുത്ത വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
നാദിർ ഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണിയിലൂടെ തിരക്കഥാകൃത്തുക്കളായ വിഷ്ണുവും ബിബിനും തിരക്കഥയെഴുതിയ മറ്റു ചിത്രങ്ങൾ കട്ടപ്പനയിലെ ഹൃത്വിക് റോഷനും ഒരു യമണ്ടൻ പ്രേമകഥയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |